Wednesday, May 22, 2019 Last Updated 34 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 07.57 PM

തീപാറുന്ന കണ്ണുകളും മെയ്‌വഴക്കവുമുള്ള ഉശിരന്‍ 'കൊച്ചുണ്ണി' മണിക്കുട്ടന്‍ തന്നെ: ആര്‍ജെ നീനുവിന്റെ പോസ്റ്റ് പക്ഷെ ഫെയ്‌സ്ബുക്ക് മുക്കി

Facebook post,  Kayamkulam Kochunni

തീ പാറുന്ന കണ്ണുകളും മെയ്‌വഴക്കവുമുള്ള ഉശിരന്‍ 'കൊച്ചുണ്ണി' യെന്ന് യുവനടന്‍ മണിക്കുട്ടനെ പുകഴ്ത്തിയ ആര്‍ജെ നീനുവിന്റെ പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ച യുവനടനെ പ്രശംസിച്ചുകൊണ്ടുള്ളതായിരുന്നു നീനുവിന്റെ പോസ്റ്റ്. ഇതിനെ 'കണ്ടന്റ് ഇന്‍ഫ്രിഞ്ച്‌മെന്റ്' എന്ന വിശദീകരണത്തോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.

പോസ്റ്റ് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തതിനു പിന്നാലെ മാസ് റിപ്പോര്‍ട്ടിങ് കാരണമാണ് ഇത് സംഭവിച്ചതെന്നും ഫെയ്‌സ്ബുക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നീനു ലൈവിലെത്തി.

തീപാറുന്ന കണ്ണുകളും അത്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കവുമായി ഉശിരുള്ള ഒരു കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു സീരിയലില്‍. ഇന്ന് കായംകുളം കൊച്ചുണ്ണി സിനിമ കണ്ടപ്പോള്‍ ഓര്‍ത്തത് മണിക്കൂട്ടനെയായിരുന്നു. നിങ്ങള്‍ അതില്‍ തകര്‍ത്തു മണിക്കുട്ടാ.. നിങ്ജളാണ് എന്റെ കായംകുളം കൊച്ചുണ്ണി.. ഇതായിരുന്നു നീനുവിന്റെ പോസ്റ്റ്. താന്‍ മണിക്കുട്ടന്റെ അടുത്ത സുഹൃത്താണെന്നും മണിക്കുട്ടനോട് നേരിട്ടു പറഞ്ഞാണ് ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും അവര്‍ പറഞ്ഞു.

Ads by Google
Friday 12 Oct 2018 07.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW