Wednesday, May 22, 2019 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 07.10 PM

മീടൂ ക്യാമ്പയിന്‍: ബോളിവുഡിലേത് പോലെ മലയാളത്തിലും സംഭവിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്ന് നടി പാര്‍വതി

actress parvaty, tweeted, me too campaign

ബോളീവുഡില്‍ നിരവധി കോലാഹലങ്ങളാണ് മീടൂ ക്യാമ്പയിന്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ മീടൂ ക്യാമ്പയില്‍ കേളത്തിലും സംഭവിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നടിയും വുമണ്‍ ഇന്‍ കളക്ടീവ് അംഗവുമായ പാര്‍വതി തിരുവോത്ത്. തനുശ്രീ ദത്തയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളടെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബോളീവുഡ് സിനിമാ സംഘടനകള്‍ തീരുമാനിച്ചിരുന്നു ഈ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് സംവിധായിക അഞ്ചലി മേനോന്‍ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

പാര്‍വതിയുടെയും അഭിപ്രായം ഇതു തന്നെയാണ്. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയില്‍ നടക്കുന്ന ഇത്തരം കാര്യങ്ങളും പുറത്തു വരണമെന്ന അഭിപ്രായത്തോടെയാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. മീടൂ ക്യാമ്പയിനില്‍ ബോളീവുഡില്‍ വലിയ പിന്തുണയാണ് നല്‍കിവരുന്നതെന്നും, അവരുടെ നിലപാടുകളില്‍, നടപടികളില്‍ നിന്നും അത് ബോധ്യപ്പെടുമെന്നും എന്നാല്‍ മലയാളം സിനിമാ ലോകത്തെ സ്ഥിതി നേര്‍ വിപരീതമാണെന്നും അഞ്ജലി മേനോന്‍ വിലയിരുത്തുന്നു.

ടേക്കിങ്ങ് എ സ്റ്റാന്‍ഡ് എന്ന തലക്കെട്ടോടെ തന്റെ ബ്ലോഗിലൂടെയാണ് അവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. 'മലയാള ചലചിത്ര രംഗത്ത് പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു വന്ന ഒരു നടി 2017ല്‍ ലൈംഗീകമായി അപമാനിക്കപ്പെട്ടു. സംഭവത്തിനു തൊട്ടുപിന്നാലെ ഇത് തുറന്നു പറഞ്ഞ അവള്‍ പോലീസില്‍ പരാതിയും നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കാനുള്ള നടപടിയുമായി അവള്‍ മുന്നോട്ടു പോകുകയാണ്. ഒരുപാട് ശക്തമായ സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നയിടമാണ് കേരളം. രാജ്യാന്തര തലത്തില്‍ തന്നെ സ്വീകരിക്കപ്പെട്ട പ്രതിഭാധനരായ അഭിനേതാക്കളും എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരും ഇവിടെയുണ്ടെന്നതു മറക്കരുത്. എന്നിട്ടും ഇരകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ എവിടെ..? ഇതും ഒരു നിലപാടാണ്; തികച്ചും അസ്വസ്ഥത ജനിപ്പിക്കുന്നത്'. അഞ്ജലി മേനോന്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW