Monday, December 10, 2018 Last Updated 40 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 05.04 PM

കായംകുളം കൊച്ചുണ്ണി മുന്നേറുന്നു; ആദ്യദിന കളക്ഷന്‍ പുറത്ത്

kayamkulam kochuni, box office, collection reviled

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. ഗംഭീരവരവേല്‍പ്പായിരുന്നു ചിത്രത്തിന് ആദ്യ ദിവസം ലഭിച്ചത്. തീയേറ്ററുകളില്‍ ഷോ വര്‍ധിപ്പിച്ച് വരെ പ്രദര്‍ശനം നടക്കുന്നുണ്ട്. 5 കോടി 30 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടീരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കളായ ഗോകുലം മൂവീസ് ആണ് കളക്ഷന്‍ വിവരം ഔഗദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും മാത്രമുള്ള കളക്ഷനാണിത്. ഒരു നിവിന്‍ പോളി സിനിമയാക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്.

മലയാള സിനിമയുടെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് ഇനി കൊച്ചുണ്ണിക്ക് സ്വന്തമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വീറ്റ് ചെയ്തു. 364 തീയറ്ററുകളിലായി 1700 പ്രദര്‍ശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയില്‍ ഇത് റെക്കോര്‍ഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതല്‍ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍സ് പ്രദര്‍ശനവും നടന്നു. വലിയ ജനത്തിരക്ക് മൂലം അര്‍ധരാത്രിയിലും ചിത്രത്തിന്റെ പ്രദര്‍ശനം സംഘടിപ്പിക്കേണ്ട അവസ്ഥയുണ്ടായി.

kayamkulam kochuni, box office, collection reviled

ഓണ്‍ലൈന്‍ ടിക്കറ്റുകളെല്ലാം അഡ്വാന്‍സ് ബുക്കിങ്ങില്‍ തീര്‍ന്നു കഴിഞ്ഞു. ആദ്യദിവസങ്ങളില്‍ സ്വീകാര്യത തന്നെയാണ് തുര്‍ന്നും ചിത്രത്തിന് ലഭിക്കുന്നത്. തിരുവനന്തപുരത്തെ മള്‍ടിപ്ലക്‌സുകളില്‍ നിന്നും 18.28 ലക്ഷം രൂപയുടെ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ ഇപ്പോഴും ഒന്നാമത് തമിഴ് ചിത്രം കബാലിയാണ്. 93 ഹൗസ് ഫുള്‍ ഷോകളോടെ 30.21 ലക്ഷമാണ് കബാലി കളക്ഷന്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ത് ഗോകുലം പ്രൊഡക്ഷന്‍സ് ആണ്. 45 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പതിനായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിടാന്‍ വേണ്ടി മാത്രം ചിലവായത് 12 കോടി രൂപയാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി. കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW