Thursday, November 15, 2018 Last Updated 40 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 04.28 PM

മുംബൈയിലെ ആ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഞങ്ങള്‍ തന്നെ; വെളിപ്പെടുത്തലുമായി കോടതി വെറുതെവിട്ട പ്രതികള്‍

uploads/news/2018/10/256266/mumbai-blast.jpg

മുംബൈ : ആ സ്‌ഫോടനത്തിന് പിന്നില്‍ ഞങ്ങള്‍ തന്നെയെന്ന വെളിപ്പെടുത്തലുമായി കോടതി വെറുതെവിട്ട പ്രതികള്‍ രംഗത്ത്. ഒരു ദേശീയ മാധ്യമം നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് കോടതി വെറുതെ വിട്ട സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍.

2008 ല്‍ മഹാരാഷ്ട്രയിലെ താനെ,വാഷി, പനവേല്‍ എന്നിവിടങ്ങളിലെ നാടക, സിനിമ തിയറ്ററുകളില്‍ ബോംബ് സ്‌ഫോടനം നടത്തിയത് തങ്ങള്‍ തന്നെയാണെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും കൈത്തോട്ടുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നിട്ടും, മുഖ്യപ്രതികളുടെ കൂട്ടാളികളായി മാത്രമാണ് കുറ്റപത്രത്തില്‍ ആരോപിച്ചതെന്നും മങ്കേഷ് ദിനകര്‍ നികം, ഹരിഭാവു കൃഷ്ണ ദിവേകര്‍ എന്നിവര്‍ പറയുന്നു.

തെളിവുകളുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് 2011 ല്‍ കോടതി ഇവരെ വെറുതെ വിട്ടത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, എം.എന്‍ കല്‍ബുര്‍ഗി എന്നിവരുടെ മരണത്തിലും ഇവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇവരുടെ രക്ഷയ്ക്ക് എത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവര്‍ പറയുന്നു.

Ads by Google
Friday 12 Oct 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW