കൊച്ചി: സംസ്ഥാനത്ത് രണ്ടിടത്ത് സമാനമായ രീതിയില്‍ എടിഎം കവര്‍ച്ച. തൃശ്ശൂരും കൊച്ചിയിലുമാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. രണ്ടിടത്തുമായി 35 ലക്ഷം രൂപ കവര്‍ന്നു. ഇരുസ്ഥലങ്ങളിലും സമാനമായ രീതിയിലാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.
ചെന്നൈ: അഴിമതി ആരോപണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ സി.ബി.ഐ അന്വേഷണത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാനപാതയുമായി ബന്ധപ്പെട്ട കരാറുകള്‍ നല്‍കിയതില്‍ പളനിസ്വാമിക്കെതിരെ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പളനിസ്വാമിയാണ് സംസ്ഥാനപാത വകുപ്പ് കൈകാര്യം ചെയ്യുന്നത്.
മുംബൈ: മുംബൈയില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ മുംബൈ നരിമാന് പോയിന്റിലുള്ള ശാഖയില്‍ നിന്ന് 143 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി കവര്‍ന്നു. ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പലപ്പോഴായി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ മുംബൈ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
ന്യൂഡല്‍ഹി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗീകാതിക്രമങ്ങള്‍ തുറന്നുപറഞ്ഞുള്ള മീടൂ മുന്നേറ്റത്തില്‍ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. വിരമിച്ച ജഡ്ജിമാരുള്‍പ്പെട്ട നാലംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി അറിയിച്ചു.
കൊച്ചി : വെയിലും മഴയും കൊണ്ട് ഒരു ദിവസം മുഴുവന്‍ പണിയെടുക്കുക... എന്തായാലും കേരളത്തിലെ പോലീസുകാര്‍ക്ക് ഇനി അധികകാലം ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ല. ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് പകരം റോബോട്ടിനെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. തിരക്കുള്ള ജങ്ഷനുകളില്‍ പ്രത്യേക പരിശീലനം നല്കിയ റോബോര്‍ട്ട് ട്രാഫിക് പോലീസിനെ കൊണ്ടുവരാനാണ് തീരുമാനം.