Wednesday, October 17, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 04.28 PM

രാജ്യത്ത് എല്ലാവരും വെജിറ്റേറിയനാകണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി

Supreme Court

ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവരും വെജിറ്റേറിയനാകണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് മാംസ കയറ്റുമതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ജി.ഒ സംഘടനകളായ ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യ ട്രസ്റ്റ് എന്നിവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

എല്ലാവരും വെജിറ്റേറിയന്‍ ആകണമെന്നാണോ ഹര്‍ജിക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ ചോദിച്ചു. എല്ലാവരും വെജിറ്റേറിയനാകണമെന്ന് ഉത്തരവിടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

Ads by Google
Friday 12 Oct 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW