കൊച്ചി : വെയിലും മഴയും കൊണ്ട് ഒരു ദിവസം മുഴുവന്‍ പണിയെടുക്കുക... എന്തായാലും കേരളത്തിലെ പോലീസുകാര്‍ക്ക് ഇനി അധികകാലം ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ല. ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്ക് പകരം റോബോട്ടിനെ കളത്തിലിറക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. തിരക്കുള്ള ജങ്ഷനുകളില്‍ പ്രത്യേക പരിശീയനം നല്കിയ റോബോര്‍ട്ട് ട്രാഫിക് പോലീസിനെ കൊണ്ടുവരാനാണ് തീരുമാനം.
ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി നടപ്പാക്കാന്‍ ഐടി കമ്പനികളുമായും യൂണിവേഴ്സിറ്റികളുമായും പ്രാരംഭഘട്ടത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. രാജ്യത്ത് ആദ്യമായി ആയിരിക്കും ഇത്തരമൊരു പദ്ധതിയുമായി നീതി നിര്‍വഹണ വിഭാഗം മുന്നോട്ടു വരുന്നത്. റോബോര്‍ട്ടിന് രൂപം നല്‍കാനായി ആറ് ഐടി കമ്പനികളുമായും മൂന്ന് യൂണിവേഴ്സിറ്റികളുമായും ചര്‍ച്ച ആരംഭിച്ചുവെന്നും സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐജി മനോജ് എബ്രഹാം പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂട് സഹിച്ച് ഗതാഗതം നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് പോലീസുകാരുടെ എണ്ണം കുറവാണെന്നും ഈ ഒഴിവുകള്‍ നികത്തുന്നതിനെ കുറിച്ച് ചിന്തിച്ചപ്പോഴാണ് റോബോര്‍ട്ടുകളെ ഉപയോഗിക്കന്നതിനെ കുറിച്ച് ആശയം വന്നത്.
പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കൊച്ചി, കോഴിക്കോട, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്.