Friday, January 18, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 03.42 PM

എയര്‍ ഇന്ത്യ വിമാനം മതിലില്‍ ഇടിച്ച് പറന്നത് മൂന്നുമണിക്കൂര്‍; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌

after hitting wall, plane flew for 3 hours

മുംബൈ: വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ച് കേടുപാട് സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മൂന്നുമണിക്കൂറോളം പറന്നത് അപകടകരമായ അവസ്ഥയിലായിരുന്നെന്ന് കണ്ടെത്തല്‍. ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നത് രണ്ട് ചക്രങ്ങള്‍ക്ക് മാത്രമേ തകരാര്‍ സംഭവിച്ചിട്ടുള്ള എന്നു മാത്രമായിരുന്നു. എന്നാല്‍ മതിലിടിച്ചു തകര്‍ത്ത വിമാനം തുര്‍ന്നും പറപ്പിച്ച പൈലറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് സംവിധാനങ്ങളെല്ലാം സ്വാഭാവികമാണ് എന്നും വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളില്ല എന്നുമായിരുന്നു.

after hitting wall, plane flew for 3 hours

സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രം വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു. ചൈന്നൈയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമായിരുന്നു ഇത്. മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം പരിശോധിച്ചപ്പോള്‍ മാത്രമാണ് വിമാനത്തിന് കാര്യമായ തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

after hitting wall, plane flew for 3 hours

വിമാനത്തിന്റെ പുറം ചട്ടകൂട് കുറെ കഷണങ്ങളായി വിട്ടുപോയിരുന്നു. വിമാനം ഇനി ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയ അവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.20 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ട്രിച്ചി-ദുബായി ബോയിങ്ങ് ബി 737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്. തുര്‍ന്ന് പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 5.35 ഓടെ മുംബൈയില്‍ ഇറക്കുകയായിരുന്നു. ഗുരുതരമായി തകരാറുകള്‍ സംഭവിച്ച വിമാനത്തിന്റെ ആന്റിന ട്രിച്ചി വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന് വിമാനം പരിശേധിച്ച വിദഗ്ധര്‍ വിലയിരുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW