Thursday, December 13, 2018 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 03.42 PM

ശബരിമല മേല്‍ശാന്തി അഭിമുഖം: കണ്ഠരര് മോഹനരരെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

2006ല്‍ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് കണ്ഠരര് മോഹനരരെ മാറ്റിനിര്‍ത്തിയത്. പകരം തന്ത്രി കുടുംബത്തില്‍ നിന്നുള്ള മറ്റു പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്.
 sabarimala

കൊച്ചി: ശബരിമല മേല്‍ശാന്തി നിയമന അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള മന്ത്രി കുടുംബാംഗം കണ്ഠരര് മോഹനരരുടെ ശ്രമത്തിന് തിരിച്ചടി. കണ്ഠരര് മോഹനരരെ അഭിമുഖ ബോര്‍ഡില്‍ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ദേവസ്വം പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് കണ്ഠരര് മോഹനരര് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മേല്‍ശാന്തി തെരഞ്ഞെടുപ്പ് ബോര്‍ഡ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഹൈക്കോടതി തടഞ്ഞതോടെ അഭിമുഖം പുനരാംഭിക്കുമെന്ന് ബോര്‍ഡ് അറിയിച്ചു. 2006ല്‍ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് കണ്ഠരര് മോഹനരരെ മാറ്റിനിര്‍ത്തിയത്. പകരം തന്ത്രി കുടുംബത്തില്‍ നിന്നുള്ള മറ്റു പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW