Friday, January 18, 2019 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 03.33 PM

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ നിന്ന് 143 കോടി രൂപ കവര്‍ന്നു

uploads/news/2018/10/256252/sbm.jpg

മുംബൈ: മുംബൈയില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ മുംബൈ നരിമാന്‍ പോയിന്റിലുള്ള ശാഖയില്‍ നിന്ന് 143 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി കവര്‍ന്നു. ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പലപ്പോഴായി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ മുംബൈ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

ബാങ്ക് ജീവനക്കാരുടെ കൂടി പിന്തുണയോടെയാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. മൗറീഷ്യസിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ്. രാജ്യത്തെ 25 ശതമാനം ബാങ്കിങ് ഇടപാടുകള്‍ നടക്കുന്നത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് വഴിയാണ്.

രാജ്യത്ത് ഒന്‍പത് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഓണ്‍ന്‍ൈ തട്ടിപ്പാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ നടന്നത്. നേരത്തെ ചെന്നൈ സിറ്റി യൂണിയന്‍ ബാങ്കില്‍ നിന്ന് 34 കോടി രൂപയും പൂനെയിലെ കോസ്‌മോസ് ബാങ്കില്‍ നിന്ന് 94 കോടി രൂപയും ഓണ്‍ലൈന്‍ വഴി കവര്‍ന്നിരുന്നു. കോസ്‌മോസ് ബാങ്കിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.

Ads by Google
Friday 12 Oct 2018 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW