Sunday, April 21, 2019 Last Updated 13 Min 59 Sec ago English Edition
Todays E paper
Friday 12 Oct 2018 03.11 PM

വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി നുണകള്‍ ആവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

Piyush Goyal,  Rahul Gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. രാഹുല്‍ ഗാന്ധി നുണയനാണെന്നും റഫാല്‍ ഇടപാടിനെക്കുറിച്ച് രാഹുല്‍ പറയുന്നതെല്ലാം നുണയാണെന്നും പിയൂഷ് ഗോയല്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് വീണ്ടും വീണ്ടും നുണകള്‍ ആവര്‍ത്തിക്കുന്നതെന്നും പിയൂഷ് ഗോയല്‍ ആരോപിച്ചു.

റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയത്.

റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ചര്‍ച്ചയായിരിക്കെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനവും വിവാദമായിരിക്കുകയാണ്. ഇടപാടിലെ ക്രമക്കേടുകര്‍ മറയ്ക്കാനാണ് നിര്‍മ്മല സീതാരാമന്‍ ഫ്രാന്‍സിലേക്ക് പോയിരിക്കുന്നതെന്ന്് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Loading...
TRENDING NOW