Sunday, April 21, 2019 Last Updated 53 Min 7 Sec ago English Edition
Todays E paper
Friday 12 Oct 2018 03.19 PM

ലൈംഗികാരോപണം: ഹൗസ്ഫുള്‍ 4 ഡയറക്ടര്‍ സജിദ് ഖാന്‍ പിന്മാറി; ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കണമെന്ന് അക്ഷയ് കുമാര്‍

തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്റെ കുടുംബത്തേയും നിര്‍മ്മാതാവിനെയും ചിത്രത്തിലെ താരങ്ങളെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് താന്‍ ഒഴിയുകയാണ്. സത്യം തെളിയിക്കണം. അതുവരെ ആരും തന്നെ വിധിക്കരുതെന്നും സാജിദ് ഖാന്‍
Sajid Khan

ന്യുഡല്‍ഹി: സംവിധായകന്‍ സജിദ് ഖാന്‍ ലൈംഗികാരോപണത്തില്‍ പെട്ടതോടെ 'ഹൗസ്ഫുള്‍ 4' പ്രതിസന്ധിയില്‍. സംവിധായകന്‍ സജിദ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ നടന്‍ അക്ഷയ് കുമാര്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടു. ചിത്രത്തില്‍ നിന്ന് പിന്മാറുന്നതായി സജിദ് ഖാന്‍ ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. മൂന്നു യുവതികളാണ് സജിദ് ഖാനെതിരെ ആരോപണവുമായി വന്നത്.

തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തന്റെ കുടുംബത്തേയും നിര്‍മ്മാതാവിനെയും ചിത്രത്തിലെ താരങ്ങളെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് താന്‍ ഒഴിയുകയാണ്. സത്യം തെളിയിക്കണം. അതുവരെ ആരും തന്നെ വിധിക്കരുതെന്നും സാജിദ് ഖാന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കണമെന്ന് ചിത്രത്തിലെ പ്രധാന റോള്‍ ചെയ്യുന്ന നടന്‍ അക്ഷയ് കുമാര്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടു. നടി റേച്ചല്‍ വൈറ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ സലോനി ചോപ്രാ, മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ എന്നിവരാണ് സാജിദിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചത്.

Friday 12 Oct 2018 03.19 PM
YOU MAY BE INTERESTED
Loading...
TRENDING NOW