Friday, October 19, 2018 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.54 PM

ഒമാൻ - രാജ്യം വിടുന്നവർ വിസ റദ്ദാക്കണo

uploads/news/2018/10/256234/Gulf121018d.jpg

മസ്കറ്റ് - ഓമനിൽനിന്നു ജോലി നഷ്ടപ്പെടുന്നതോ അല്ലാത്തതോ ആയ കാരണങ്ങളാൽ രാജ്യം വിടുന്നവർ വിസ റദ്ദാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ അറിയിച്ചു. വിസ റദ്ദാക്കാതെ രാജ്യം വിടുന്നത് വീണ്ടും ഒമാനിൽ പ്രവേശിക്കുന്നതിന് തടസ്സം ഉണ്ടാക്കും എന്നും മറ്റു നിരവധി നിയമ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വിസ കാൻസൽ ചെയ്യാതെ രാജ്യം വിടുന്നവർക്ക് രണ്ടു വർഷത്തിനു ശേഷവും പുതിയ സ്പോൺസറുടെ കീഴിൽ ഒമാനിൽ പ്രവേശിക്കാൻ കഴിയില്ല. അതുകൊണ്ട് പുതിയ വിസയിൽ ഒമാനിൽ വരാൻ ആഗ്രഹിക്കുന്നവർ രാജ്യം വിടുമ്പോൾ വിസ നിർബന്ധമായും ക്യാൻസൽ ചെയ്ത് പോവണമെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ അറിയിച്ചു

- ബിജു വെണ്ണിക്കുളം

Ads by Google
Friday 12 Oct 2018 01.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW