Tuesday, December 18, 2018 Last Updated 24 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.47 PM

സൗദി അറേബ്യയിലെ അൽഹസ, ഹുഫൂഫിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

ദമാം: സൗദി അറേബ്യയിലെ അൽഹസ- ഹുഫൂഫിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു.കൊല്ലം പുനലൂർ വാളക്കോട് ഹൈസ്‌കൂൾ ജംഗ്ഷൻ ബീന മൻസിലിൽ ഷാബ്ദീൻ പീരു സാഹിബ് (40) ഹൃദയാഘാതത്തെ തുടർന്ന് ഹുഫൂഫിൽ മരിച്ചത്.

അൽഹസ പ്രിൻസ് സുൽത്താൻ കാർഡിയാക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ആറു വർഷത്തോളമായി ഹുഫൂഫ് ദഹ്‌റാൻ റോഡിലെ ബൂഫിയ(ചെറിയ ചായക്കട )ജീവനക്കാരനായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മാതാവ്: സഫിയാബീവി. ഭാര്യ: ഷമീദ ബീവി. മക്കൾ: നിജാമുദ്ദീൻ , നിഹാന .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 12 Oct 2018 01.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW