Tuesday, December 18, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.36 PM

സൗദി അറേബ്യയിലെ റിയാദ് അസീസിയയിൽ നിന്ന് ഖഫ്ജിയിലേക്ക് പോയ കാർ അപകടത്തി ൽ പെട്ട് പാലക്കാട് സ്വദേശി മരിച്ചു

uploads/news/2018/10/256228/Gulf121018c.jpg

ദമ്മാം : സൗദി അറേബ്യയിലെ റിയാദ് അസീസിയയിൽ നിന്ന് ഖഫ്ജിയിലേക്ക് പോയ കാർ അപകടത്തി ൽ പെട്ട് പാലക്കാട് സ്വദേശി മരിച്ചു. മണ്ണാർക്കാട് മണലടി പൊതിയിൽ സ്വദേശി ശിഹാബ് (20) ആണ് മരിച്ചത്. ആലിക്കുട്ടി - ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്.

കൂടെയുണ്ടായിരുന്ന മണ്ണാർക്കാട് മണലടി സ്വദേശി നൗഫലിനെ പരിക്കുകളോടെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് അപകടം.അസീസിയയിൽ നിന്ന് നാലു മണിക്കാണ് ഇരുവരും കാറിൽ ഖഫ്ജിയിലേക്ക് പോയത്. ഏഴു മണിക്ക് ഇവരെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കാർ അപകടത്തിൽ പെട്ട വിവരം അറിഞ്ഞത്.

രണ്ട് വർഷം മുമ്പാണ് ശിഹാബ് റിയാദിലെത്തിയത്. ശിഹാബിന്റെ മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. നിയമ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 12 Oct 2018 01.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW