Friday, October 19, 2018 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 12.42 PM

സൗദിയിൽ തൊഴിൽ മന്ത്രാലയത്തിലേക്ക്‌ പരാതികളും സംശയങ്ങൾക്കും ദൂരീകരിക്കാനുമായി ഇനി മലയാളത്തിലും വിളിക്കാം

uploads/news/2018/10/256208/Gulf121018a.jpg

റിയാദ് : സൗദി അറേബ്യയിലെ തൊഴിൽ മന്ത്രാലയത്തിലേക്ക് രാജ്യത്തെ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി ഇനി മലയാളത്തിലും വിളിക്കാം .ഇതിനായി സജ്ജമാക്കിയിട്ടുള്ള കസ്റ്റമർ കെയർ/ ടോൾ ഫ്രീ നമ്പറായ 1991നമ്പറിൽ ഡയൽ ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട നമുടെ നിരവധി സംശയങ്ങൾക്ക്‌ ‌ കസ്റ്റമർ കെയർ അസിസ്റ്റന്റുമാർ മറുപടി നൽകും.

9 ഭാഷകളിലാണു തൊഴിൽ മന്ത്രാലയത്തിന്റെ കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പർ പ്രവർത്തിക്കുന്നത്‌.മലയാളം, ഇംഗ്ലീഷ്‌, അറബി, ഉറുദു,തഗലൊഗ്‌,ബംഗാളി,ഹിന്ദി,ഇന്തോനേഷ്യ, എത്യോപ്യൻ, എന്നീ ഭാഷകളിൾ നമുക്ക്‌ സംശയങ്ങൾ ചോദിക്കാം.19911 എന്ന നമ്പറിൽ വിളിക്കുബോൾ വിവിധ ഭാഷകളിൽ സേവനം ലഭിക്കാൻ ഒന്ന് മുതൽ ഒൻപത്‌ വരെ ഉള്ള അക്കങ്ങൾ അമർത്താൻ ആവശ്യപ്പെടും.

മലയാളം ലഭിക്കാൻ 7 ആണു അമർത്തേണ്ടത്‌. 7 അമർത്തുമ്പോൾ ഇംഗ്ലീഷിൽ തന്നെയുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ആ സമയം 2 അമർത്തിയാൽ ഇഖാമ(താമസാനുമതി രേഖ ) നബർ ടൈപ്പ്‌ ചെയ്യാൻ ആവശ്യപ്പെടുകയും ഇഖാമ നബർ നൽകി അൽപ സമയം വെയ്റ്റ്‌ ചെയ്താൽ മലയാളിയായ കസ്റ്റമർ സർവ്വീസ്‌ അസിസ്റ്റന്റ്‌ നമ്മെ സഹായിക്കാനെത്തുകയും ചെയ്യും. സൗദി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണ് കസ്റ്റമർ കെയർ പ്രവർത്തിക്കുന്നത്‌.

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 12 Oct 2018 12.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW