Monday, December 10, 2018 Last Updated 23 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.40 AM

മീടൂ ക്യാംപെയിനില്‍ ഭാഗമായി റോസിന്‍; വെളിപ്പെടുത്തലില്‍ ഞെട്ടി കൂട്ടുകാര്‍

me too campaign

സിനിമയിലും മറ്റ് ഗ്ലാമറസ് മേഖലകളിലും നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന കാലമാണിന്ന്. മീടൂ ക്യാംപെയിന്റെ ഭാഗമായി പലരുടെയും തുറന്ന് പറച്ചിലില്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞ് വീഴുന്നുണ്ട്. മലയാളത്തിലും ക്യംപെയിന്‍ സജീവമായി കഴിഞ്ഞു. ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് അവതാരകയും നടിയുമായ റോസിന്‍ ജോളിയും മീടൂവുമായി രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ റോസിന്റെത് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള മീടൂ വെളിപ്പെടുത്തലുകള്‍ ഒന്നും അല്ല. രസകരമായൊരു ക്യാംപെയ്ന്‍ ആണിത്. പണം കടം വാങ്ങിയിട്ട് തിരിച്ച് തരാം എന്ന ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീ ടൂ ക്യാംപെയ്ന്‍ തുടക്കമിടുന്നതിനെ പറ്റിയാണ് റോസിന് ജോളി പറയുന്നത്.

'തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്.

me too campaign

പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...' റോസിന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW