Wednesday, October 17, 2018 Last Updated 32 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.15 AM

വിവരാവകാശ നിയമത്തിന്‌ ഇന്ന്‌ 13 വയസ്‌ , കേരളത്തില്‍ വിവരം ലഭിക്കാന്‍ കാലതാമസം ആറരവര്‍ഷം !

uploads/news/2018/10/256145/bft4.jpg

വിവരാവകാശ നിയമം നിലവില്‍ വന്ന്‌ 13 വര്‍ഷം തികയുമ്പോള്‍ സംസ്‌ഥാനത്ത്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ കൃത്യമായ മറുപടി കിട്ടാന്‍ ഒരാള്‍ ശരാശരി കാത്തിരിക്കേണ്ടത്‌ ആറരവര്‍ഷം. കോമണ്‍വെല്‍ത്ത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ ഇനിഷ്യേറ്റ്‌സിന്റെ പഠനറിപ്പോര്‍ട്ടിലാണ്‌ വിവരാവകാശ അപേക്ഷകളിലെ കാലതാമസത്തെക്കുറിച്ചു ചൂണ്ടിക്കാട്ടുന്നത്‌. വിവരവകാശ നിയമം പ്രയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളാണു വിവരാവകാശത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ മുന്നില്‍. രണ്ടാമത്‌ മഹാരാഷ്‌ട്രയും മൂന്നാമത്‌ കര്‍ണാടകയും. നിയമം നിലവില്‍ വന്ന 2005 മുതല്‍ കഴിഞ്ഞവര്‍ഷം വരെ കേരളത്തില്‍ തീര്‍പ്പാകാതെ കിടക്കുന്ന വിവരാവകാശ പരാതികളുടെ എണ്ണം 14,506 ആണ്‌.
ഓണ്‍ലൈന്‍ വഴി വിവരാവകാശ അപേക്ഷസമര്‍പ്പിക്കുന്നരുടെ എണ്ണം കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ഓഗസ്‌റ്റ്‌ 21 ആണ്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്‌. ഇക്കഴിഞ്ഞ ജൂലൈ 24വരെയുള്ള കണക്കുപ്രകാരം 9,51,432 അപേക്ഷകളാണ്‌ ഓണ്‍ലൈനില്‍ ലഭിച്ചത്‌.
12 സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ വിവരാവകാശരേഖപ്രകാരം നല്‍കിയ കണക്കുകള്‍ കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ക്കു നല്‍കാത്തതായും ഉണ്ട്‌. കേന്ദ്ര വനിത ശിശുമന്ത്രാലയം, എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍, രജിസ്‌ട്രാര്‍ ഓഫ്‌ ന്യൂസ്‌ പേപ്പര്‍, പോലീസ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ബംഗളുരു, ദേശീയ പട്ടിജാതി കമ്മിഷന്‍, ദേശീയ വനിത കമ്മിഷന്‍ തുടങ്ങിയവയാണ്‌ കണക്കുകള്‍ നല്‍കാത്തവ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ 3.2 ശതമാനം വിവരാവകാശ അപേക്ഷകള്‍ വര്‍ധിച്ചതായും രാഷ്‌ട്രപതി ഭവനില്‍ നിന്നുപോലും വിവരാവകാശപ്രകാരം മറുപടിക്ക്‌ കാലതാമസം ഏറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 ല്‍ രാഷ്‌ട്രപതി ഭവനില്‍ 2939 പരാതികളാണ്‌ ലഭിച്ചത്‌. ഇത്‌ തൊട്ട്‌ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 2.79 ശതമാനം കൂടുതലാണ്‌.

ബൈജു ഭാസി

Ads by Google
Friday 12 Oct 2018 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW