Saturday, December 15, 2018 Last Updated 27 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 07.59 PM

ഗൂഗിള്‍ മാപ്പില്‍ പ്രശസ്തമായ പാലങ്ങള്‍ തിരഞ്ഞ ഭര്‍ത്താവ് ഭാര്യയെ ഡിവോഴ്‌സ് ചെയ്തു: ഗൂഗിള്‍ ചതിച്ചതിങ്ങനെ

Husband divorces,  Google Maps
ഗൂഗിള്‍ മാപ്പില്‍ നിന്ന് വിവാഹമോചനത്തിലെത്തിച്ച ചിത്രം

ഗൂഗിള്‍ മാപ്പില്‍ പ്രശസ്തമായ പാലങ്ങള്‍ തിരഞ്ഞ ഭര്‍ത്താവ് ഉടന്‍ തന്നെ ചെയ്തത് അവിടെ പോയി സന്ദര്‍ശിക്കുക എന്നതല്ല. മറിച്ച് വിവാഹമോചനം ആയിരുന്നു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങള്‍ തിരഞ്ഞ ഭര്‍ത്താവിനാണ് ഒടുവില്‍ ഭാര്യയുമായി വിവോഹമോചനം നേടേണ്ടി വന്നത്.

ഗൂഗിള്‍ മാപ്പില്‍ പെറു തലസ്ഥാനത്തുള്ള പ്രശസ്തമായ പാലത്തിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴികള്‍ തിരഞ്ഞ ഭര്‍ത്താവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫോട്ടോസില്‍ കണ്ണുടയ്ക്കുകയായിരുന്നു. വെള്ള ടോപ്പും കറുത്ത ജീന്‍സും ഹൈഹീല്‍ഡ് ചെരിപ്പും അണിഞ്ഞ യുവതിയുടെ മടിയില്‍ തലചായ്ച്ച് യുവാവ് കിടക്കുന്ന ദൃശ്യമാണ് ശ്രദ്ധയില്‍പ്പെട്ടത്്. പലപ്പോഴും തന്റെ ഭാര്യ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ക്ക് സദൃശ്യമായത് ദൃശ്യത്തില്‍ കണ്ടതോടെ ദൃശ്യം സൂം ചെയ്ത് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. സ്വന്തം ഭാര്യയുടെ മടിയിലാണ് വേറൊരാള്‍ തലചായ്ച്ച് കിടക്കുന്നതെന്ന്. ഗൂഗിള്‍ ക്യാമറ കാര്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ നിന്ന് യുവാവിനു മുന്നില്‍ തെളിഞ്ഞത്.

Husband divorces,  Google Maps

Husband divorces,  Google Maps

തുടര്‍ന്ന് ഇക്കാര്യം ഭാര്യയുടെ ഭൂതകാലത്തെ ബന്ധത്തിന്റെ തെളിവുകള്‍ ഭര്‍ത്താവ് നിരത്തിയപ്പോള്‍ ഭാര്യ അംഗീകരിക്കുകയും, മറ്റൊരു ബന്ധമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. ഇതോടെ ബന്ധം വിവാഹമോചനത്തിലെത്തുകയായിരുന്നു. ഭര്‍ത്താവു തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW