Friday, December 14, 2018 Last Updated 5 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 08.27 PM

കോണ്‍ഗ്രസ് ബന്ധം വഷളായതിന് പിന്നാലെ കര്‍ണാടകയിലെ ബി.എസ്.പി മന്ത്രി രാജിവച്ചു

BSP, JDS-Congress

ബംഗളുരു: കോണ്‍ഗ്രസ്-ബി.എസ്.പി ഭിന്നത രൂക്ഷമായിരിക്കെ കര്‍ണാടക മന്ത്രിസഭയില്‍ നിന്ന് ബി.എസ്.പി മന്ത്രി എന്‍. മഹേഷ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം സര്‍ക്കാരിനുള്ള പിന്തുണ പുറത്ത് നിന്ന് തുടരുമെന്നും മഹേഷ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തില്‍ ശ്രദ്ധിക്കാനാണ് രാജിയെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു എന്‍. മഹേഷ്.

കൊല്ലഗല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് എന്‍. മഹേഷ്. താന്‍ മണ്ഡലത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും കൂടുതല്‍ സമയവും ബംഗളുരുവിലാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞു. അതിനാലാണ് രാജിവയ്ക്കുന്നത്. ലോക്‌സഭാ തിരിഞ്ഞെടുപ്പിന് മുമ്പ് മണ്ഡലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കും. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന് വേണ്ടി പ്രചരണം നടത്തുമെന്നും മഹേഷ് പറഞ്ഞു. സര്‍ക്കാരില്‍ ആരോടും വിരോധമില്ല. മന്ത്രിയെന്ന നിലയില്‍ തന്റെ കഴിവിന് പരമാവധി പ്രവര്‍ത്തിച്ചുവെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW