Monday, October 22, 2018 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 07.32 PM

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

Cyclone, Power supply, Kerala

തിരുവനന്തപുരം: ഒഡീഷാ, ആന്ധ്ര സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായതിനെ തുടര്‍ന്നാണ് 20 മിനിറ്റ് വൈദ്യുതി നിയന്ത്രണം.

ഇതേതുടര്‍ന്ന് വിവിധ നിലയങ്ങളില്‍ നിന്ന് കേരളത്തിനു ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഭാഗമായി വൈകുന്നേരം ആറു മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ 20 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളും, ട്രാന്‍ഫോര്‍മറുകളും തകരാറിലായിട്ടുണ്ട്. ചില ജില്ലകളിലെ വൈദ്യുതി ബന്ധവും ഗതാഗത സംവിധാനവും പൂര്‍ണമായും നിലച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW