Monday, October 22, 2018 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 07.28 PM

കോണ്‍ഗ്രസ് ഐ.ടി സെല്‍ ചെയര്‍മാനായി ശശി തരൂരിനെ നിയമിച്ചു

Sashi Tharoor, Congress IT cell

തിരുവനന്തപുരം: കെ.പി.സി.സി ഐ.ടി സെല്‍ ചെയര്‍മാനായി ശശി തരൂര്‍ എം.പിയെ നിയമിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് തരൂരിനെ ഐ.ടി സെല്‍ ചെയര്‍മാനായി നിയമിച്ചത്. രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.

വളരെ തിരക്കേറിയ സമയത്ത് അപ്രതീക്ഷിതമായാണ് പുതിയ ചുമതലയില്‍ നിയമിതനായതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തം വെല്ലുവിളിയായി ഏറ്റെടുക്കുന്നതായും തരൂര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാന ഐ.ടി സെല്‍ ചെയര്‍മാനായി നിയമിതനായ ശശി തരൂരിനെ കോണ്‍ഗ്രസ് ഐ.ടി സെല്‍ ദേശീയ ചെയര്‍പേഴ്‌സണ്‍ ദിവ്യ സ്പന്ദന അഭിനന്ദിച്ചു.

പ്രളയ ബാധിതര്‍ക്കായി കെ.പി.സി.സി ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാന ചെയര്‍മാനായി എം.എം ഹസനെ നിയമിച്ചു. അംഗങ്ങളായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനേയും രാഷ്ട്രീയകാര്യ സമിതി അംഗ പ്രൊഫ. കെ.വി തോമസിനേയും മുല്ലപ്പള്ളി ചുമതലപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW