Saturday, December 15, 2018 Last Updated 35 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 06.14 PM

മീ ടൂ ആരോപണത്തില്‍ അക്ബര്‍ മറുപടി പറയണമെന്ന് സ്മൃതി ഇറാനി: മന്ത്രിയെ വിദേശപര്യടനത്തില്‍ നിന്ന് അടിയന്തിരമായി തിരിച്ചുവിളിപ്പിച്ചു

Smriti Irani,  MJ Akbar

ന്യൂഡല്‍ഹി: ലൈംഗീകാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ കുരുക്ക് മുറുകുന്നു. നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രിയോട് ഇന്നു തന്നെ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം മീടൂ ആരോപണത്തില്‍ മന്ത്രി എംജെ അക്ബര്‍ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നും, ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്കിരയാക്കരുതെന്നും സ്മൃതി ഇറാനി ട്വീറ്റിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്രം മൗനം പാലിക്കുമ്പോള്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

മീടൂ പ്രചാരത്തിന്റെ ഭാഗമായി ഏഴു വനിതാ മാധ്യമപ്രവര്‍ത്തകര്‍ എംജെ അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW