Sunday, June 23, 2019 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 05.54 PM

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ

Kerala floods

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 45000 കോടി രൂപ വേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ. ഭാവിയില്‍ പ്രളയം തടയാന്‍ കേരളം നെതര്‍ലന്‍ഡ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്നും യു.എന്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. യു.എന്‍ സംഘം ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടനാടിന് വേണ്ടി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. പ്രളയ സാധ്യത മേഖലകളില്‍ ജനവാസം കുറയ്ക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

ഐഷ്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള 11 ഏജന്‍സികളാണ് സംസ്ഥാനത്ത് പഠനം നടത്തിയത്. യുനിസെഫ്, യുനെസ്‌കോ, ലോകാരോഗ്യ സംഘടന, ഐ.എല്‍.ഒ, എഫ്.എ.ഒ, ഡബ്ല്യൂ.എഫ്.പി, യു.എന്‍.എഫ്,പി.എ, യു.എന്‍.ഡി.പി, യു.എന്‍.ഇ.പി, യു.എന്‍ വിമന്‍, യു.എന്‍ ഹാബിറ്റാറ്റ് സംഘടനകളാണ് പഠനം നടത്തിയത്.

സംസ്ഥാനത്ത് നേരിട്ട് എത്തിയാണ് വിവിധ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ പഠനം നടത്തിയത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മികച്ച മാതൃകകള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ലോകബാങ്കും എ.ഡി.ബിയും നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് യു.എന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW