Tuesday, December 18, 2018 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 04.20 PM

സൗദിയിലെ ലുലു ഗ്രൂപ്പിന്റെ പതിനാലാമത്തെ ഹൈപ്പർമാർക്കറ്റ് തബൂക്കിൽ പ്രവർത്തനമാരംഭിച്ചു

uploads/news/2018/10/255962/Gulf111018e.jpg

തബൂക് : സൗദിയിലെ ലുലു ഗ്രൂപ്പിന്റെ 14-മത്തെ ഹൈപ്പർമാർക്കറ്റ് തബൂക്കിൽ പ്രവർത്തനമാരംഭിച്ചു.

തബൂക്ക് മേയർ എൻജിനീയർ ഫാരിസ് എം. അൽ ഷർഹാനി ഉദ്ഘാടനം ചെയ്തു. തബൂക് ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ അഹ്മദ് അസീരി സന്നിഹിതനായിരുന്നു.

തബൂക്കിലെ കിങ് ഫൈസൽ റോഡിൽ പുതുതായി ആരംഭിച്ച പാർക്ക് മാളിൽ 1,45,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഹൈപ്പർമാർക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. പലചരക്ക് സാധനങ്ങൾ, പാൽ ഉൽപന്നങ്ങൾ, മത്സ്യം, മാംസം, വസ്ത്രം, ഇലക്ട്രോണിക് ഉപകരണങ്ങൾ, കായിക, ഐടി ഉൽപന്നങ്ങൾ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.

സൗദിയിലെ ഉപഭോക്താക്കളുടെ സൗകര്യാർഥം വിവിധ മേഖലകളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റ് തുടങ്ങുകയാണു തങ്ങളുടെ നയമെന്നും ഇതുമൂലം സാധനങ്ങൾ വാങ്ങാൻ ജനങ്ങൾക്ക് അധികം ദൂരം വാഹനമോടിച്ചു പോകേണ്ടിവരില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

ലോകോത്തര ഷോപ്പിങ് അനുഭവമാണു ലുലു ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്കു രാജ്യാന്തര നിലവാരമുള്ള ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

2020 ഓടെ 15 ശാഖകൾ ലക്ഷ്യമിടുന്ന ലുലു ഗ്രൂപ്പ് ഏകദേശം 1 ബില്യൺ സൗദി റിയൽ നിക്ഷേപമാണ് കണക്കാക്കുന്നത്. ഇതു വഴി സ്വദേശികൾക്കും വിദേശികൾക്കുമുൾപ്പെടെ ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാനും സാധിക്കും.

ഇതോടെ ഗ്രൂപ്പിന്റെ കീഴിലുള്ള മൊത്തം ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 154 -ആയി .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 11 Oct 2018 04.20 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW