Tuesday, December 18, 2018 Last Updated 32 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 03.32 PM

വിവാഹം കഴിക്കണമെന്ന വീട്ടുകാരുടെ നിര്‍ബന്ധം: അറ്റകൈയ്ക്ക് യുവതി ചെയ്തത്

 Marriage pressure

ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ എല്ലാ പെണ്‍കുട്ടികളും നേരിടുന്നൊരു ചോദ്യമാണ് വിവാഹം കഴിക്കാത്തത് എന്താണെന്നുള്ളത് ?. വീട്ടുകാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനും ചോദ്യത്തിനും വഴങ്ങി പഠനം പാതി വഴിയിലാക്കി വിവാഹത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളും കുറവല്ല. ഇപ്പോഴിതാ നാട്ടുകാരെയും വീട്ടുകാരെയും ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനത്തിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥി. വിവാഹിതയാകാന്‍ പറഞ്ഞു ബഹളം വെക്കുന്ന വീട്ടുകാരുടെ വായടപ്പിക്കാന്‍ ലോകത്തിലൊരാളും ചെയ്യാത്ത കാര്യമാണ് ലുലു ജെമീമാ എന്ന വിദ്യാര്‍ഥി ചെയ്തത്.

വരനോ ആര്‍ഭാടങ്ങളോ ഒന്നുമില്ലാതെ സ്വന്തമായി വിവാഹം കഴിച്ച് വീട്ടുകാരെയും സുഹൃത്തുക്കളെയുമൊക്കെ കബളിപ്പിക്കുകയായിരുന്നു ജമീമ. മനോഹരമായ വിവാഹ വസ്ത്രവും ധരിച്ച് വിവാഹ വേദിയിലെത്തിയ ജമീമ അതിഥികളോട് തന്നെ വിവാഹം കഴിക്കാന്‍ പോകുന്നത് താന്‍ തന്നെയാണെന്ന് അറിയിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരിയായ ജമീമയോട് വിവാഹിതയാകാന്‍ വേണ്ടി വീട്ടുകാര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. എന്നാല്‍ ക്രിയേറ്റീവ് റൈറ്റിങ് രംഗത്തു ജോലി ചെയ്യുന്ന ജമീമ തന്റെ പ്രശ്‌നങ്ങളോടെല്ലാം ഗുഡ്‌ബൈ പറയാന്‍ കണ്ടെത്തിയ തീരുമാനം സ്വയം വിവാഹിതയാകുക എന്നതായിരുന്നു.

ഇത്രയും വലിയ സാഹസം കാട്ടിയ ജമീമയുടെ പഠനത്തോടുള്ള താല്‍പര്യം മനസ്സിലാക്കിയ വീട്ടുകാര്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. തന്റെ ട്യൂഷനും മറ്റുമുള്ള ചെലവുകള്‍ക്കായി ഗോ ഫണ്ട് മീ പേജും ജമീമ തുടങ്ങിയിട്ടുണ്ട്. ഈ പേജിലൂടെയാണ് അക്കാദമിക രംഗത്ത് തിളങ്ങാന്‍ ആഗ്രഹിച്ച താന്‍ വിവാഹ ഗൗണ്‍ ധരിച്ചെത്തിയതിനു പിന്നിലെ കാരണം ജമീമ വെളിപ്പെടുത്തിയത്. എന്നാല്‍ ജമീമയുടെ ഈ തീരുമാനത്തില്‍ കുടുംബവും സുഹൃത്തുക്കളും അത്ര സന്തുഷ്ടരല്ല.

എന്നാല്‍ തന്നോടും തന്റെ വിദ്യാഭ്യാസത്തോടുമുള്ള ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇതെന്നാണ് ജമീമയുടെ വാദം. ജീവിതത്തോട് വ്യക്തമായ കാഴ്ച്ചപ്പാടുള്ള തനിക്ക് അക്കാദമിക രംഗത്ത് വിജയങ്ങള്‍ കീഴടക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ തന്റെ വീട്ടുകാര്‍ക്ക് എപ്പോഴാണ് വിവാഹിതയാകുന്നത് എന്നു കേള്‍ക്കാനായിരുന്നു ആഗ്രഹം. ഇതിനു പുറകെ കുട്ടികളെയും കുടുംബത്തെയും കുറിച്ച് ചോദിക്കാന്‍ തുടങ്ങുമെന്നും ഇത് ഉഗാണ്ടയിലെ സ്ഥിരം കാര്യമാണെന്നും ജമീമ ഡെയ്‌ലി മെയിലിനോടു പറഞ്ഞു.

Ads by Google
Thursday 11 Oct 2018 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW