Saturday, December 15, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.54 PM

ജീപ്പ് റെനഗേഡ് എസ്‌യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ എത്തുന്നു

Jeep Renegade Plug-In Hybrid Is Coming in 2020

ജീപ്പ് റെനഗേഡ് എസ്‌യുവിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ ഒരുങ്ങുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ നിര്‍മ്മിക്കുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് (എഫ്‌സിഎ). ജീപ്പ് എസ്‌യുവികളായിരിക്കും എഫ്‌സിഎയുടെ ഹൈബ്രിഡ്, ഇവി ദൗത്യത്തെ മുന്നില്‍നിന്ന് നയിക്കുന്നത്. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളെ ആശ്ലേഷിക്കാന്‍ ജീപ്പിന്റെ മാതൃ കമ്പനിയായ എഫ്‌സിഎ നേരത്തെ തീരുമാനിച്ചിരുന്നു.

പുതിയ എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്കായി നിര്‍മ്മിക്കുമെന്ന് എഫ്‌സിഎ ഈ വര്‍ഷം ജൂണില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.3 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമായി നടത്തുമെന്നും അന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഡീസല്‍ എന്‍ജിനുകള്‍ 2021 ഓടെ യൂറോപ്യന്‍ വിപണിയില്‍നിന്ന് ഒഴിവാക്കാനാണ് ജീപ്പിന്റെയും ഫിയറ്റിന്റെയും തീരുമാനമെന്നാണ് റിപ്പോർട്ട്.

2020 ല്‍ ജീപ്പ് റെനഗേഡ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ആഗോള അരങ്ങേറ്റം നടത്തും. ഉല്‍പ്പാദനം ഇറ്റലിയിലെ മെല്‍ഫി മാനുഫാക്ച്ചറിംഗ് പ്ലാന്റിലായിരിക്കും. ഈ പ്ലാന്റിലാണ് സ്റ്റാന്‍ഡേഡ് വേര്‍ഷന്‍ ജീപ്പ് റെനഗേഡ്, ഫിയറ്റ് 500എക്‌സ് ക്രോസ്ഓവര്‍ എന്നിവ നിര്‍മ്മിക്കുന്നത്. 30 വ്യത്യസ്ത കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമായി പന്ത്രണ്ട് ഇലക്ട്രിക് പ്രൊപല്‍ഷന്‍ സിസ്റ്റങ്ങളാണ് എഫ്‌സിഎയുടെ പദ്ധതിയെന്നാണ് അറിയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW