Tuesday, December 18, 2018 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.19 PM

സൗദി അറേബ്യ ആതിഥ്യമരുളുന്ന സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ ടൂർണമെൻറ് ഇന്ന് റിയാദിൽ : ആദ്യ മത്സരം അർജന്റീന ഇറാഖുമായി മാറ്റുരക്കും

uploads/news/2018/10/255921/Gulf111018b.jpg

റിയാദ് : സൗദി അറേബ്യ ആതിഥ്യമരുളുന്ന സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ ടൂർണമെന്റിന് ഇന്ന് നടക്കും .സൗദി തലസ്ഥാന നഗരിയായ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിലാണ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കുക . രാത്രി ഒമ്പതിന് ആരംഭിക്കുന്ന ആദ്യ മത്സരം അർജന്റീന ഇറാഖുമായിട്ടാണ് ഏറ്റുമുട്ടുക .

വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് സൗദിക്കെതിരായി ബ്രസീൽ മത്സരവും നടക്കും . നാല് മത്സരങ്ങളിൽ മൂന്നും റിയാദിലാണ് സംഘടിപ്പിച്ചിട്ടുള്ളത് . അർജന്റീന-ബ്രസീൽ സൂപ്പർ പോരാട്ടം ജിദ്ദയിൽ 16 ( ചൊവ്വാഴ്ച) ന് രാത്രിയാണ് നടക്കുക .

ലിയണൽ മെസ്സി, സെർജിയൊ അഗ്വിരൊ, ഗോൺസാലൊ ഹിഗ്വയ്ൻ, എയിംഗൽ ഡി മരിയ തുടങ്ങിയവരുടെ അഭാവത്തിൽ പൗളൊ ദിബാലയും മോറൊ ഇകാർഡിയുമായിരിക്കും ആക്രമണം നയിക്കുക. ഇകാർഡി ഇന്റർ മിലാൻ നായകനാണ്.

പ്രമുഖ കളിക്കാരില്ലാതെയാണ് അർജന്റീന ടീം റിയാദിലെത്തിയിരിക്കുന്നത്.നിരാശാജനകമായ ലോകകപ്പിനു ശേഷം ടീമിനെ കെട്ടിപ്പടുക്കുകയാണ് അർജന്റീന.

സമീപകാലത്ത് സൗദി അറേബ്യ ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ ഫുട്‌ബോൾ മേളക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 11 Oct 2018 12.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW