Tuesday, December 18, 2018 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.06 AM

ഒമാനിൽ തൊഴിൽ വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോർട്ടും സമർപ്പിക്കണം

uploads/news/2018/10/255900/Gulf111018a.jpg

മസ്കറ്റ് - ഒമാനിൽ തൊഴിൽ വിസ പുതുക്കുന്നതിന് എക്സ്റേ റിപ്പോർട്ടും സമർപ്പിക്കണം.
വിസ പുതുക്കുമ്പോൾ ഉള്ള അസൗകര്യം ഒഴിവാക്കാൻ എക്‌സ്‌റേ റിപ്പോർട്ട് കൂടി സമർപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പുതിയ വിസ നിയമം നിലവിൽവന്നതായ് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഒമാനിൽ തൊഴിൽ വിസ നേടുന്നതിന് രണ്ടുതരം മെഡിക്കൽ റിപ്പോർട്ടുകൾ ആണ് ആവശ്യം. നാട്ടിൽനിന്ന് മെഡിക്കൽ റിപ്പോർട്ട് എടുത്ത് തൊഴിൽ വിസ നേടി ഒമാനിൽ എത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം.

ഇന്ത്യയിലെ ഒമാൻ ആരോഗ്യ മന്ത്രാലയം ഡയറക്ടറേറ്റ് ജനറലിന്റെ അംഗീകാരമുള്ള വിവിധ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നും ലഭിച്ച മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിസ ലഭിക്കുന്നവരാണ് ഇവർ. ഇത്തരക്കാർ റെസിഡൻസ് കാർഡ് എടുക്കുന്ന വേളയിൽ x-ray റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ല. എന്നാൽ വിസിറ്റ് വിസയിൽ ഒമാനിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നവർ വിസ പുതുക്കണമെങ്കിൽ റിപ്പോർട്ട് സമർപ്പിക്കണം.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് അംഗീകാരമുള്ള ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമാണ് എക്സ്-റേ റിപ്പോർട്ട് നേടേണ്ടത്. ഇതിനുപുറമേ വിസ പുതുക്കുമ്പോൾ എക്സ്റേ റിപ്പോർട്ട് നൽകണം.

വാർത്ത - ബിജു വെണ്ണിക്കുളം

Ads by Google
Thursday 11 Oct 2018 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW