മുതിര്‍ന്ന നടി കെ.പി.എസ്.സി. ലളിതയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന് ഷമ്മി തിലകന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിലകനുമായുണ്ടായ പ്രശ്നങ്ങള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഷമ്മിയെ ചൊടിപ്പിച്ചത്.
പൊന്നമ്മച്ചീ...; ലളിതമായി പറയുന്നു..! മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണിലെ കോല് എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ... എന്നായിരുന്നു ഷമ്മിയുടെ കുറിപ്പ്.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
'പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!
#Please...
സ്വന്തം കണ്ണില്‍ കിടക്കുന്ന 'കോല്' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ...?
ഇല്ലെങ്കില്‍ ആ 'കോല്' നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും.
#ജാഗ്രതൈ...
(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..?)'
ഭര്‍ത്താവ് ഭരതനെക്കുറിച്ച് മോശമായി പറഞ്ഞതാണ് വഴക്കിന് കാരണമായത്. ഭരതേട്ടന് ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്റെ പ്രധാന ആരോപണങ്ങള്‍. അന്ന് ഒടുവില്‍ ഉണ്ണികൃഷ്ണന് ഇടപെട്ടില്ലായിരുന്നെങ്കില്‍ അടിയില്‍ കലാശിച്ചേനെ എന്നും ലളിത പറഞ്ഞിരുന്നു. അന്ന് ഒരു തീപ്പട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് ഇതെന്ന് ചേരുന്നുവോ അന്ന ഞാന്‍ മിണ്ടു എന്ന് തിലകന് ചേട്ടന് പറഞ്ഞു. നിങ്ങളെ കുഴിയില്‍ വച്ചാല്‍പോലും മിണ്ടാന്‍ വരില്ലെന്ന് താനും പറഞ്ഞുവെന്ന് ലളിത വ്യക്തമാക്കി. പിന്നീട് അനിയത്തിപ്രാവ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രീവിദ്യ ഇടപെട്ടാണ് പ്രശ്നങ്ങള്‍ പരിഹരിച്ചതെന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഭാര്യയും ഭര്‍ത്താവും ആയി അഭിനയിച്ച സ്ഫടികത്തിന്റെ ഷൂട്ടിങ്ങിലും തങ്ങള്‍ മിണ്ടിയിരുന്നില്ല. എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ സംവിധായകനുമായാണ് സംസാരിക്കാറുള്ളത്. ഇതിനൊപ്പം അടൂര്ഭാസിയെക്കുറിച്ചുള്ള പരാമര്‍ശവും വിവാദമായിരുന്നു.