Monday, October 22, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.44 AM

സ്‌കോളര്‍ഷിപ്പ്‌ വാര്‍ത്തകള്‍

uploads/news/2018/10/255875/v2.jpg

സ്‌പീച്ച്‌ തെറാപ്പി സ്‌കോളര്‍ഷിപ്പ്‌
സ്‌പീച്ച്‌ തെറാപ്പി സംബന്ധിച്ച വിവിധ കോഴ്‌സ്‌ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ ടാറ്റാ ട്രസ്‌റ്റ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. ഇന്ത്യയിലെ ഏതെങ്കിലും ഇന്‍സ്‌റ്റിട്യൂട്ടില്‍ സ്‌പീച്ച്‌ ആന്‍ഡ്‌ ഹിയറിങ്‌, ഓഡിയോളജി ആന്‍ഡ്‌ സ്‌പീച്ച്‌ ലാങ്ങ്വേജ്‌ പതോളജി, ഓഡിയോ സ്‌പീച്ച്‌ തെറാപ്പി, സ്‌പീച്ച്‌ ലാങ്ങ്വേജ്‌ പതോളജി ആന്‍ഡ്‌ ഓഡിയോളജി എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകര്‍ ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്ക്‌ നേടണം. നിലവില്‍ ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ട്യൂഷന്‍ ഫീയും മറ്റ്‌ ചെലവുകളും സൗജന്യമാക്കുന്നതാണ്‌ സ്‌കോളര്‍ഷിപ്പ്‌. അപേക്ഷ ഓണ്‍ലൈനില്‍. അവസാന തീയതി നവംബര്‍ അഞ്ച്‌. വെബ്‌സൈറ്റ്‌:http://www.b4s.in/mangalam/TTS5 .

സെന്‍ട്രല്‍ ലങ്കാഷയര്‍ സ്‌കോളര്‍ഷിപ്പ്‌

മാനേജ്‌മെന്റ്‌, എന്‍ജിനിയറിങ്‌, നിയമ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ നിന്ന്‌ ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ സെന്‍ട്രല്‍ ലങ്കാഷയര്‍ അപേക്ഷ ക്ഷണിക്കുന്നു. യൂണിവേഴ്‌സിറ്റി കാമ്പസിലാണ്‌ കോഴ്‌സുകള്‍. 58 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം അപേക്ഷകര്‍. ഐ.ഇ.എല്‍.ടി.എസിന്‌ 6.5 ബാന്‍ഡ്‌ നേടിയിരിക്കണം. 12-ാം ക്ലാസ്സില്‍ ഇംഗ്ലീഷിന്‌ 70 ശതമാനം മാര്‍ക്ക്‌ നേടിയവര്‍ക്കും അപേക്ഷിക്കാം. ഫീസില്‍ 3000 പൗണ്ട്‌ ഇളവ്‌ സ്‌കോളര്‍ഷിപ്പ്‌ ആയി നല്‍കും. ആദ്യം ഫീസ്‌ അടയ്‌ക്കുന്നവര്‍ ക്ക്‌ 300 പൗണ്ട്‌ ഇളവുമുണ്ട്‌. 24 മാസത്തെ മാസ്‌റ്റേഴ്‌സ്‌ ഡിഗ്രി കോഴ്‌സ്‌ ഇവിടെ നടക്കുന്നുണ്ട്‌. അപേക്ഷ ഓണൈലനില്‍. അവസാനതീയതി ഡിസംബര്‍ 14. വെബ്‌സൈറ്റ്‌:http://www.b4s. in/mangalam/UOC3.

ടാറ്റാ ട്രസ്‌റ്റ്‌ ന്യൂറോസയന്‍സ്‌ സ്‌കോളര്‍ഷിപ്‌

ന്യൂറോസയന്‍സില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന വനിതകള്‍ക്ക്‌ ടാറ്റാ ട്രസ്‌റ്റ്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. ട്യൂഷ ന്‍ ഫീസ്‌ ഇളവ്‌ ഇതിലൂടെ നല്‍ കും. അപേക്ഷ ഓണ്‍ലൈനില്‍. അവസാനതീയതി നവംബര്‍ അഞ്ച്‌. വെബ്‌സൈറ്റ്‌:http://www.b4s.in/mangalam/TTW1. വിശദവിവരങ്ങള്‍ ക്ക്‌ വെബ്‌സൈറ്റ്‌: www.buddy4stu yd. com

Ads by Google
Thursday 11 Oct 2018 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW