Monday, October 22, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Thursday 11 Oct 2018 01.23 AM

ശബരിമല: ആര്‍.എസ്‌.എസ്‌. സംസ്‌ഥാന നേതൃനിരയില്‍ ഭിന്നത, പ്രവര്‍ത്തകര്‍ പ്രഖ്യാപിത നിലപാട്‌ ഉപേക്ഷിച്ച് തെരുവില്‍, ‘റെഡി ടു വെയിറ്റ്‌’ സംഘത്തിന്റെ സമ്മര്‍ദത്തിന്‌ വഴങ്ങി സംസ്‌ഥാന നേതൃത്വം

ഹിന്ദുരാഷ്‌ട്ര പരംവൈഭവം എന്നതാണ്‌ ആര്‍.എസ്‌.എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ലക്ഷ്യപ്രാപ്‌തിക്കായി രാഷ്‌ട്രശരീരത്തില്‍ ക്ഷേത്രങ്ങള്‍ക്കു വലിയ പ്രാധാന്യമുള്ളതായി സംഘടന കരുതുന്നില്ല. എല്ലാം ദൈവത്തിനു സമര്‍പ്പിച്ചാല്‍ രാഷ്‌ട്രത്തിനു നന്മ ഉണ്ടാകില്ലെന്നാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ വാദം. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്‌ത്രീകള്‍ക്ക്‌ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നല്‍കണമെന്ന്‌ ആര്‍.എസ്‌.എസ്‌. തുടക്കം മുതല്‍ നിലപാടെടുത്തത്‌
Sabarimala issue

പത്തനംതിട്ട : ശബരിമലയില്‍ പ്രായഭേദമില്ലാതെയുള്ള സ്‌ത്രീപ്രവേശനത്തെച്ചൊല്ലി ആര്‍.എസ്‌.എസ്‌. സംസ്‌ഥാന നേതൃനിരയില്‍ ഭിന്നത. ആര്‍.എസ്‌.എസ്‌. കേന്ദ്ര നേതൃത്വത്തിന്റെ പാത പിന്തുടര്‍ന്ന്‌, എല്ലാ സ്‌ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ശക്‌തമായ നിലപാടിലാണു പ്രമുഖ നേതാക്കള്‍. ഒരു കൂട്ടം സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്ന "റെഡി ടു വെയിറ്റ്‌" ഓണ്‍ലൈന്‍ കൂട്ടായ്‌മയുടെ സമ്മര്‍ദത്തിനു വഴങ്ങി പ്രബലവിഭാഗം മറ്റൊരു നിലപാടു സ്വീകരിച്ചതു സംസ്‌ഥാന ഘടകത്തിനുള്ളില്‍ വിഴുപ്പലക്കലിനു വഴിതെളിക്കുന്നു.

ഹിന്ദുരാഷ്‌ട്ര പരംവൈഭവം എന്നതാണ്‌ ആര്‍.എസ്‌.എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ലക്ഷ്യപ്രാപ്‌തിക്കായി രാഷ്‌ട്രശരീരത്തില്‍ ക്ഷേത്രങ്ങള്‍ക്കു വലിയ പ്രാധാന്യമുള്ളതായി സംഘടന കരുതുന്നില്ല. എല്ലാം ദൈവത്തിനു സമര്‍പ്പിച്ചാല്‍ രാഷ്‌ട്രത്തിനു നന്മ ഉണ്ടാകില്ലെന്നാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ വാദം. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സ്‌ത്രീകള്‍ക്ക്‌ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നല്‍കണമെന്ന്‌ ആര്‍.എസ്‌.എസ്‌. തുടക്കം മുതല്‍ നിലപാടെടുത്തത്‌. ഇതില്‍ മാറ്റമുണ്ടാകില്ലെന്നാണ്‌ ശബരിമല സംബന്ധിച്ച സുപ്രീം കോടതിവിധി വന്നശേഷവും അവര്‍ വ്യക്‌തമാക്കിയത്‌.

ശബരിമല കര്‍മ്മസമിതിയെന്ന പേരില്‍ രൂപീകരിക്കപ്പെട്ട കൂട്ടായ്‌മയുടെ ഭാഗമായാണ്‌ സംസ്‌ഥാനത്തെ ആര്‍.എസ്‌.എസിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്രഖ്യാപിത നിലപാട്‌ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌. ആര്‍.എസ്‌.എസിന്റെ കേന്ദ്രനിലപാടിനെ പാടേ അവഗണിച്ച്‌ അണികള്‍ സുപ്രീം കോടതിവിധിക്കെതിരേ നിരത്തിലിറങ്ങിയതാണ്‌ നേതൃനിരയിലും ഭിന്നതയുണ്ടാകാന്‍ കാരണമായതെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്‌.
ആര്‍.എസ്‌.എസിന്റെ മുതിര്‍ന്ന ദേശീയ നേതാക്കളുടെ പ്രഖ്യാപിതനയമായ സ്‌ത്രീപ്രവേശനത്തെ പിന്തുണയ്‌ക്കുന്നവരില്‍ പ്രധാനി മുന്‍ അഖില ഭാരതീയ ബൗദ്ധിക്‌ പ്രമുഖ്‌ ആര്‍. ഹരിയാണ്‌. തപസ്യയും ബാലഗോകുലവും അടക്കമുള്ള പ്രധാന സംഘടനകള്‍ രൂപീകരിച്ച എം.എ. കൃഷ്‌ണനും സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടിനെ അംഗീകരിക്കുന്നില്ല.

സംസ്‌ഥാനത്തു സംഘപരിവാറിന്റെ പ്രധാന രാഷ്‌ട്രീയ വക്‌താവായ ടി.ജി. മോഹന്‍ദാസ്‌, ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്‌ടര്‍ ആര്‍. സഞ്‌ജയന്‍ തുടങ്ങിയവരും ശബരിമലയില്‍ യുവതികളെ മാറ്റിനിര്‍ത്തേണ്ടെന്ന വാദത്തെ പിന്തുണയ്‌ക്കുന്നു.പരിവാര്‍ സംഘടനയല്ലാത്ത, സ്‌ത്രീകളുടെ കൂട്ടായ്‌മ മാത്രമായ റെഡി ടു വെയിറ്റിന്‌ സംസ്‌ഥാന നേതൃത്വം ദിവസങ്ങള്‍ക്കകം എങ്ങനെ കീഴ്‌പ്പെട്ടെന്നാണു ചോദ്യമുയരുന്നത്‌. ശബരിമലയിലടക്കം സ്‌ത്രീകള്‍ പ്രവേശിക്കണമെന്ന നിലപാട്‌ സംസ്‌ഥാന നേതൃത്വം തിരുത്തിയത്‌ റെഡി ടു വെയിറ്റ്‌ സംഘത്തിന്റെ സമ്മര്‍ദത്തിന്‌ വഴങ്ങിയാണെന്ന്‌ ഇവര്‍ പറയുന്നു.

സ്‌ത്രീകളെ സമരവുമായി തെരുവിലിറക്കാന്‍ പിന്നില്‍നിന്നു പ്രവര്‍ത്തിക്കുന്നത്‌ ഒരു വിഭാഗം ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരാണെന്നും ആക്ഷേപമുണ്ട്‌. ആര്‍. ഹരി മുതല്‍ ടി.ജി. മോഹന്‍ദാസ്‌ വരെയുള്ളവര്‍ക്കെതിരേ ഇവര്‍ വ്യാപക പ്രചാരണമാരംഭിച്ചതായും അറിയുന്നു. ഇരു വിഭാഗങ്ങളൂം ആര്‍.എസ്‌.എസ്‌. ദേശീയ നേതൃത്വത്തെ നിലപാടറിയിച്ചിട്ടുണ്ട്‌.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW