Monday, December 17, 2018 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.16 AM

ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ മുന്‍ സേനാ ജനറലിന്റെ വെളിപ്പെടുത്തല്‍ , സൈന്യം സമയത്തിറങ്ങിയിരുന്നെങ്കില്‍ 300 പേരെയെങ്കിലും രക്ഷിക്കാമായിരുന്നു

uploads/news/2018/10/255800/d4.jpg

ന്യൂഡല്‍ഹി: സൈന്യം രംഗത്തിറങ്ങാന്‍ ഒരുദിവസം വൈകിയില്ലായിരുന്നുവെങ്കില്‍ 300 പേരെയെങ്കിലും ഗുജറാത്ത്‌ കലാപത്തിലുണ്ടായ കൂട്ടക്കൊലയില്‍നിന്നു രക്ഷിക്കാനാവുമായിരുന്നുവെന്നു മുന്‍ സൈനിക ജനറലിന്റെ വെളിപ്പെടുത്തല്‍. ഗുജറാത്ത്‌ കലാപത്തെ നേരിടാന്‍ നിയോഗിച്ച സൈന്യത്തെ നയിച്ച മുന്‍ വൈസ്‌ ചീഫ്‌ ലഫ്‌റ്റനന്റ്‌ ജനറല്‍ സമീര്‍ ഉദിന്‍ ഷായുടെ പുറത്തിറങ്ങാന്‍ പോകുന്ന പുസ്‌തകത്തിലാണു വെളിപ്പെടുത്തല്‍.
കലാപം പൊട്ടിപ്പുറപ്പെട്ട്‌ ഒരുദിവസം പിന്നിട്ട 2002 മാര്‍ച്ച്‌ ഒന്നിന്‌ രാവിലെ ഏഴിന്‌ അഹമ്മദാബാദ്‌ വ്യോമത്താവളത്തില്‍ 3,000 ട്രൂപ്പുകള്‍ എത്തിയെങ്കിലും അവര്‍ക്ക്‌ നീങ്ങാനുള്ള വാഹനങ്ങളടക്കമുള്ള സംവിധാനങ്ങള്‍ സംസ്‌ഥാനസര്‍ക്കാര്‍ ഒരുക്കിയത്‌ ഏറെ വൈകിയാണ്‌.
വെടിയൊച്ചകള്‍ കേട്ടു ഒന്നും ചെയ്യാനാവാതെ വ്യോമത്താവളത്തില്‍ 34 മണിക്കൂറുകളോളം നിസഹായരായി ഇരുന്നെന്നും ജനറല്‍ ഷാ ടെലിവിഷന്‍ ചാനലിനോടു വെളിപ്പെടുത്തി.
അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സഹായം തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്‌ എങ്ങനെയെന്ന്‌ "ദ്‌ സര്‍ക്കാരി മുസല്‍മാന്‍" എന്നു പേരിട്ട പുസ്‌തകത്തില്‍ ജനറല്‍ ഷാ വെളിപ്പെടുത്തുന്നുണ്ട്‌.
മാര്‍ച്ച്‌ ഒന്നിനു പുലര്‍ച്ചെ രണ്ടുമണിക്കു മോഡിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രതിരോധമന്ത്രി ജോര്‍ജ്‌ ഫെര്‍ണാണ്ടസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പട്ടാളക്കാര്‍ക്കു വേണ്ട വാഹനങ്ങള്‍ അടക്കമുള്ള ഏര്‍പ്പാടുചെയ്യാമെന്ന അവരുടെ ഉറപ്പിലാണു രാവിലെ ഏഴുമണിയോടെ ഷാ വ്യോമതാവളത്തില്‍ തിരികെയെത്തിയത്‌. എന്നാല്‍ സന്നാഹങ്ങള്‍ വന്നത്‌ മാര്‍ച്ച്‌ രണ്ടിനാണ്‌. നിര്‍ണായകമായ ഈ ദിനം നഷ്‌ടപ്പെടുത്തിയത്‌ നൂറുകണക്കിന്‌ ജീവനാണ്‌. ഇതൊരു ഭരണപരമായ വീഴ്‌ചയാണെന്നും സൈന്യത്തിന്‌ ആവശ്യമായ സന്നാഹങ്ങള്‍ ലഭിച്ചുവെന്ന്‌ ഉറപ്പാക്കേണ്ടത്‌ ചീഫ്‌സെക്രട്ടറിയായിരുന്നുവെന്നും ജനറല്‍ ഷാ വ്യക്‌തമാക്കുന്നു. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പച്ചക്കള്ളമാണെന്നും തന്റെ പുസ്‌തകത്തില്‍ ഷാ ആരോപിക്കുന്നു. 2002 ഫെബ്രുവരി 27ന്‌ സബര്‍മതി എക്‌സ്‌പ്രസിലുണ്ടായ തീവയ്‌പില്‍ 59 കര്‍സേവകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ ഗുജറാത്തില്‍ വ്യാപകമായുണ്ടായ കലാപത്തില്‍ ആയിരത്തോളം പേരാണു കൊല്ലപ്പെട്ടത്‌. കൊല്ലപ്പെട്ടവരില്‍ ഏറെയും മുസ്ലിംകളാണ്‌.

Ads by Google
Thursday 11 Oct 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW