Monday, October 22, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.11 AM

'മി ടൂ'വിലെ നെല്ലും പതിരും തിരിച്ചറിയണമെന്ന്‌ ഒരിക്കല്‍ ഇരയായ ശാസ്‌ത്രജ്‌ഞന്‍

uploads/news/2018/10/255783/in2.jpg

ലണ്ടന്‍: പ്രമുഖരില്‍നിന്നുള്ള ലൈംഗികപീഡനം വെളിപ്പെടുത്തി സ്‌ത്രീകള്‍ രംഗത്തുവരുന്ന "മി ടൂ" പ്രസ്‌ഥാനത്തിനെതിരേ പ്രശസ്‌ത സാമ്പത്തികശാസ്‌ത്രജ്‌ഞന്‍ ഡോ. തിയഡോര്‍ പീപെന്‍ബ്രോക്ക്‌. മി ടൂ വെളിപ്പെടുത്തലുകളെല്ലാം സത്യമല്ലെന്നും ചില കേസുകളിലെങ്കിലും പുരുഷന്‍മാര്‍ ഇരകളാക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മി ടൂ വെളിപ്പെടുത്തലുകള്‍ തരംഗമാകുന്നതിനു മുമ്പ്‌, തന്റെ അസിസ്‌റ്റന്റായ യുവതിയുടെ ലൈംഗികാരോപണത്തിന്‌ ഇരയായ ആളാണ്‌ അമ്പത്തിരണ്ടുകാരനായ പീപെന്‍ബ്രോക്ക്‌. ഇതു സംബന്ധിച്ച കേസില്‍ കുറ്റവിമുക്‌തനാക്കപ്പെട്ടെങ്കിലും പ്രശസ്‌തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സില്‍നിന്ന്‌ നാലുകോടി പൗണ്ട്‌(ഏകദേശം 391 കോടി രൂപ) നഷ്‌ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി.
ഇരുപതുകാരിയായ അസിസ്‌റ്റന്റ്‌, ലൈംഗികമായി പീപെന്‍ബ്രോക്കിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നും വിസമ്മതിച്ചപ്പോള്‍ ജീവിതം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്‌. അടിവസ്‌ത്രങ്ങള്‍ കാണത്തക്ക വിധത്തില്‍, കുട്ടിപ്പാവാട ധരിച്ചാണ്‌ അസിസ്‌റ്റന്റ്‌ യുവതി എപ്പോഴും പീപെന്‍ബ്രോക്കിനെ സമീപിച്ചിരുന്നത്‌.
ദേഹത്തു സ്‌പര്‍ശിക്കത്തക്കവിധം പ്രലോഭനപരമായിരുന്നു പെരുമാറ്റങ്ങള്‍. സഹപ്രവര്‍ത്തക കൂടിയായ ഭാര്യ, പ്രഫ. സോഫി മാര്‍നെറ്റി(49)നോട്‌ അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന്‌, യുവതിയെ ഓക്‌സ്‌ഫഡിലുള്ള തങ്ങളുടെ വസതിയിലേക്കു വിളിച്ചുവരുത്താന്‍ ഇരുവരും തീരുമാനിച്ചു. തങ്ങള്‍ സന്തുഷ്‌ടദാമ്പത്യം നയിക്കുന്നവരാണെന്നു യുവതിയെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചെന്നു കരുതിയ പീപെന്‍ബ്രോക്ക്‌, അമേരിക്കയില്‍ ഒരു പ്രഭാഷണപരിപാടിക്കായി പോയപ്പോള്‍ ഒപ്പം വരാന്‍ അസിസ്‌റ്റന്റിനെ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍, അമേരിക്കയിലെത്തിയതോടെ യുവതി നിലപാട്‌ മാറ്റി. അല്‍പവസ്‌ത്രധാരിയായി പീപെന്‍ബ്രോക്കിനെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം വഴങ്ങാതിരുന്നതോടെയാണ്‌, ഇതിനു താങ്കള്‍ അനുഭവിക്കുമെന്നും ജീവിതവും ജോലിയും തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയത്‌. പിന്നീട്‌, പീപെന്‍ബ്രോക്ക്‌ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ സര്‍വകലാശാലയ്‌ക്കു യുവതി പരാതി നല്‍കി. അതിനു മുമ്പുതന്നെ യുവതിയുടെ മാതാവ്‌, മകള്‍ക്കുവേണ്ടി സര്‍വകലാശാലയ്‌ക്കു പരാതി നല്‍കിയിരുന്നു. ഈ സംഭവത്തോടെ സഹപ്രവര്‍ത്തകര്‍പോലും പീപെന്‍ബ്രോക്കിനോടു സംസാരിക്കാതായി. സര്‍വകലാശാല നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയുകയും പരാതി കൈകാര്യം ചെയ്‌ത രീതിയില്‍ പിഴവു പറ്റിയതിനു പീപെന്‍ബ്രോക്കിനോടു ക്ഷമ ചോദിക്കുകയും ചെയ്‌തു.
അസിസ്‌റ്റന്റില്‍നിന്നു തനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കു സര്‍വകലാശാല ഉത്തരവാദിയാണെന്നും നാലുകോടി പൗണ്ട്‌ നഷ്‌ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ട്‌ അദ്ദേഹം കോടതിയെ സമീപിച്ചു. എന്നാല്‍, യുവതി പീപെന്‍ബ്രോക്കിനെ "പീഡിപ്പിച്ചിട്ടില്ലെന്നു" ചൂണ്ടിക്കാട്ടിയ വനിതാ ജഡ്‌ജി നിക്കോള ഡേവിസ്‌ നഷ്‌ടപരിഹാരഹര്‍ജി തള്ളി. ഇതിനെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ്‌ അദ്ദേഹം. മി ടൂ വെളിപ്പെടുത്തലുകള്‍ ലോകമെമ്പാടും തരംഗമാകുന്ന ഇക്കാലത്ത്‌, പുരുഷന്‍മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്‌ ഈ സാമ്പത്തികശാസ്‌ത്രജ്‌ഞന്റെ അഭ്യര്‍ഥന.

Ads by Google
Thursday 11 Oct 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW