Monday, June 24, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.11 AM

ഗര്‍ഭഛിദ്രം വാടകക്കൊലയാളിയെ ഉപയോഗിക്കുന്നതിനു സമാനം: ഫ്രാന്‍സിസ്‌ മാര്‍പാപ്പ

uploads/news/2018/10/255782/in4.jpg

വത്തിക്കാന്‍സിറ്റി: ഗര്‍ഭഛിദ്രം വാടകക്കൊലയാളിയെവച്ചു കൊലനടത്തുന്നതിനു സമാനമാണെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഗര്‍ഭം അലസിപ്പിക്കുന്നതിലൂടെ ഒരാളെ ഇല്ലാതാക്കുകയാണ്‌. ഒരു പ്രശ്‌നം ഒഴിവാക്കാന്‍ വാടകക്കൊലയാളിയെ നിയോഗിക്കുന്നതിനു തുല്യമാണതെന്നും വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവെ മാര്‍പാപ്പ പറഞ്ഞു.
യുദ്ധവും ചൂഷണവും എന്നുവേണ്ട മനുഷ്യകുലത്തിനു ദോഷമായവയാണ്‌ ആവര്‍ത്തിക്കുന്നത്‌. ഏതു വൈദ്യശാസ്‌ത്രത്തിന്റെ പേരു പറഞ്ഞായാലും നിരപരാധിയായ ഒരു ജീവനെ ഇല്ലാതാക്കുന്നതു ശരിയാണോയെന്നും മാര്‍പാപ്പ ചോദിച്ചു.
നേരത്തെ അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രത്തിന്‌ അനുകൂലമായ ബില്‍ വന്നപ്പോഴും മാര്‍പാപ്പ എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ഈ നിലപാടില്‍ പ്രതിഷേധിച്ച്‌ അര്‍ജന്റീനയിലെ ആയിരക്കണക്കിനു കത്തോലിക്ക വിശ്വാസികള്‍ സഭ വിട്ടുപോയെന്ന്‌ ഓഗസ്‌റ്റില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നു.

Ads by Google
Thursday 11 Oct 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW