Saturday, December 15, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 01.10 AM

ഷെയ്‌ഖ് ഹസീന വധശ്രമക്കേസ്‌: 19 പേര്‍ക്കു വധശിക്ഷ

ധാക്ക: ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയെ 2004 ല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ആഭ്യന്തര മന്ത്രിയടക്കം 19 പേര്‍ക്ക്‌ വധശിക്ഷ. മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ്‌ റഹ്‌മാന്‌ ജീവപര്യന്തം തടവ്‌ ശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മുന്‍ ആഭ്യന്തര സഹമന്ത്രി ലുത്‌ഫുസ്സമാന്‍ ബാബര്‍, മുന്‍ വിദ്യഭ്യാസ സഹമന്ത്രി അബ്‌ദസ്‌ സലാം പിന്റും മുതിര്‍ന്ന ആഭ്യന്തര- പ്രതിരോധ- ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥരും ഉള്‍പ്പെടും. റഹ്‌മാന്‍ അടക്കം 18 പേര്‍ക്കാണ്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ഷഹെദ്‌ നുറുദ്ദീന്‍ ജീവപര്യന്തം തടവ്‌ ശിക്ഷ വിധച്ചത്‌. 11 പേര്‍ക്ക്‌ അഞ്ച്‌ വര്‍ഷം വരെ തടവ്‌ശിക്ഷയും വിധിച്ചിട്ടുണ്ട്‌.
2004 ഓഗസ്‌റ്റ്‌ 21 ന്‌ അവാമി ലീഗ്‌ റാലിക്കുനേരെയാണ്‌ ആക്രമണമുണ്ടായത്‌. അന്ന്‌ ഹസീന പ്രതിപക്ഷ നേതാവായിരുന്നു. അവരെ ലക്ഷ്യമിട്ടുണ്ടായ സ്‌ഫോടനത്തില്‍ മുന്‍ പ്രസിഡന്റ്‌ സില്ലുര്‍ റഹ്‌മാന്റെ ഭാര്യ ഐവി കൊല്ലപ്പെട്ടു. ഹസീനയുടെ ഒരു ചെവിക്കു തകരാര്‍ ഉണ്ടായി. നിരവധിപ്പേര്‍ക്കു പരുക്കേറ്റു.
മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയുടെ ചെയര്‍മാനാണു താരിഖ്‌ റഹ്‌മാന്‍. ഖാലിദ സിയയുടെ രാഷ്‌ട്രീയ പിന്‍ഗാമിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ നേരിടുകയാണ്‌ ഖാലിദയിപ്പോള്‍.

Ads by Google
Thursday 11 Oct 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW