Friday, October 19, 2018 Last Updated 47 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 02.07 PM

സൗദിയിൽ പ്രവാസി വനിതാ വിഭാഗം പെൺകുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു

uploads/news/2018/10/255650/Gulf1010118e.jpg

ദമ്മാം :സ്ത്രീ ശാക്തീകരണ പരിപാടികളുടെ ഭാഗമായി പ്രവാസി സാംസ്കാരിക വേദി അൽ ഖോബോർ റീജ്യണൽ വനിതാ കമ്മിറ്റി
പെൺകുട്ടികൾക്ക് നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. ഒന്നാം ഘട്ട പരിശീലന പരിപാടി റീജ്യണൽ വനിതാ പ്രസിഡന്റ് രേഷ്മ ഔപചാരികമായി ഉൽഘാടനം ചെയ്തു .

കുട്ടികളുടെ മാനസികവും കായികവും ബൗദ്ധികവവുമായ ശേഷിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവിശ്വാസവും രക്ഷയും സഹായവുമാവുന്നതിനും ഇത്തരം കായിക വിദ്യകൾ നമ്മുടെ കുട്ടികളും മുതിർന്നവരും അഭ്യസിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

മികവുള്ള തലമുറകളെ വാർത്തെടുക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിനു കൂടിയാണ് പ്രവാസി സാംസ്കാരിക വേദി ഇത്തരം പരിപാടികൾ കാര്യക്ഷമതയോടെ സംഘടിപ്പിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ നിർബന്ധിതമായ പ്രവാസം ഇത്തരം വിദ്യകൾ അഭ്യസിക്കാനുള്ള അവസരങ്ങളെ കവർന്നെടുക്കാൻ പാടില്ലെന്ന് ഈ സേവനം സമൂഹത്തിന് സമർപ്പിച്ചു കൊണ്ട് അവർ പ്രസ്ഥാവിച്ചു.

മികവുറ്റ ഈ പരിശീലന പരിപാടി സൗജന്യമാണെന്നത് രക്ഷിതാക്കളെയും ഏറെ ആകർഷിക്കുന്നുണ്ട് . കുട്ടികൾക്ക് ലഭിച്ച ഈ അവസരം കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ അങ്ങേയറ്റത്തെ ആഹ്ലാദമാണ് സൃഷ്ടിച്ചത്.

സാജിതാ സൈയിതലവി, സൗദാ മൂസക്കുട്ടി, ഫാത്തിമ സുഹറ, അനീസാ സിയാദ്, ആരിഫാ നജ്മു, ഫൗസിയാ അനീസ് , ഫൗസിയാ സക്കരിയാ, റജിനാ ഹൈദർ, ഹഫ്സ റഹ്മത്ത് എന്നിവരാണ് പരിശീലകർ.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 10 Oct 2018 02.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW