Thursday, December 13, 2018 Last Updated 44 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Oct 2018 01.50 AM

'കഥയില്ലാത്തവന്റെ കവിത' കക്കാടിനൊപ്പം സഞ്ചരിച്ച പാലൂരിന്റെ സഫലജീവിതം

uploads/news/2018/10/255571/bft3.jpg

കവിതയുടെ വഴികളില്‍ എന്‍.എന്‍. കക്കാടിനൊപ്പമായിരുന്നു എം.എന്‍. പാലൂരിന്റെയും സഞ്ചാരം. വാക്കുകളിലും ചിന്തയിലും സൗമ്യത മുഖമുദ്രയാക്കിയ പാലൂര്‍ കവിതകള്‍ പുതുതലമുറകള്‍ക്കും ഹരമായിരുന്നു.
അക്ഷരശ്ലോക/സംഗീതസദസുകളില്‍ പാലൂരിന്റെ കവിതകള്‍ ആവിഷ്‌കരിക്കാത്തവര്‍ വിരളം. കവിതകളിലെ ഓരോ വരിയും കുറിക്കുകൊള്ളുന്നവയായിരുന്നു. കവിതാരചനയില്‍ കൃതകൃത്യത കാത്തുസൂക്ഷിച്ച പാലൂരിനെ യുവകവികള്‍ മാതൃകയാക്കണമെന്ന്‌ എം.ടി വാസുദേവന്‍നായര്‍ പറഞ്ഞതു വെറുതേയല്ല. സാംസ്‌കാരികസദസുകളില്‍ താന്‍ വലിയവനാണെന്ന ഭാവം ഈ കവിക്ക്‌ അന്യമായിരുന്നു.
അനീതികള്‍ക്കെതിരേ മുഖം നോക്കാതെ പ്രതികരിക്കുന്ന പ്രകൃതവും ഉജ്‌ജ്വലവാഗ്മിയായ പാലൂരിന്റെ പ്രത്യേകതയായിരുന്നു. ശ്രദ്ധേയമായ പാലൂര്‍ കവിതകളിലൊന്നാണ്‌ "ഉഷസ്‌". ജീവിതം എന്തെന്നറിഞ്ഞ ഒരുവന്റെ, പുതുതലമുറയ്‌ക്കുള്ള സന്ദേശമാണ്‌ ഈ കവിത. കവിയുടെ നര്‍മബോധത്തിന്റെ മിന്നലൊളികളും ചില രചനകളില്‍ കാണാം. "കഥയില്ലാത്തവന്റെ കഥ" എന്ന പാലൂരിന്റെ ആത്മകഥയും മലയാളസാഹിത്യത്തിലെ ഈടുറ്റ രചനകളിലൊന്നാണ്‌. അക്കാഡമി പുരസ്‌കാരങ്ങളെക്കാള്‍ ആസ്വാദകരുടെ അംഗീകാരത്തിനാണ്‌ അദ്ദേഹം വിലകല്‍പ്പിച്ചിരുന്നത്‌.

വിജയന്‍ ഏഴോം

Ads by Google
Wednesday 10 Oct 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW