Friday, October 19, 2018 Last Updated 38 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Oct 2018 01.26 PM

കൊളോണ്‍ ദര്‍ശനയുടെ നാടകം സാഫല്യം ഓക്‌ടോബര്‍ 13 ന് ഫ്രാങ്ക്ഫര്‍ട്ടില്‍

uploads/news/2018/10/255304/eup091018b.jpg

ഫ്രാങ്ക്ഫര്‍ട്ട്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി ജര്‍മനിയിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്‌കാരിക മണ്ഡലത്തില്‍ നാടകമെന്ന അഭിനയകലയുടെ സത്തയുള്‍ക്കൊണ്ട ഒരുപറ്റം കലാകാരന്മാരുടെ നിറച്ചാര്‍ത്തായ കൊളോണ്‍ ദര്‍ശന തീയേറ്റേഴ്‌സ് വീണ്ടും ഫ്രാങ്ക്ഫര്‍ട്ടിലെ അരങ്ങിലെത്തുന്നു.

ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍, ദര്‍ശന അണിയിച്ചൊരുക്കുന്ന സാഫല്യം നാടകം ഒക്‌ടോബര്‍ 13 ന് (ശനി) വൈകുന്നേരം 17.30 ന് ഫ്രാങ്ക്ഫര്‍ട്ടിലെ ബൊണാമെസിലെ സാല്‍ബൗ നിഡാ ഹാളില്‍(ഒമൃവലശാലൃംലഴ 18/22,60437 എൃമിസളൗൃ േമാ ങമശി) അരങ്ങേറും.

നാട്ടിന്‍പുറത്തെ ചെറിയതും ടാറിടാത്തതുമായ വീഥിയിലൂടെ ഞെരിഞ്ഞമര്‍ന്ന് നീങ്ങുന്ന കാളവണ്ടിചക്രങ്ങളുടെ നടുവില്‍ ആടിയുലയുന്ന റാന്തല്‍ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ലോകം ഇതെന്നു പറഞ്ഞ കുറെ ശുദ്ധാത്മാക്കള്‍, കാലത്തിന്റെ തേരോട്ടത്തില്‍ അവരിപ്പോള്‍ നാഗരീകതയുടെ വര്‍ണ്ണപ്പൊലിമയിലേയ്ക്കു പ്രയാണം ചെയ്യുന്നു. എന്നാല്‍ അവരുടെ ജീവിത സൗഭാഗ്യങ്ങള്‍ക്കൊപ്പം വിളിയ്ക്കാതെ കടന്നുവരുന്ന അശാന്തിയുടെ അലകള്‍ വിരുന്നുകാരാവുന്നു.

യുവത്വത്തിന്റെ ധീരമായ ചുവടുവെയ്പ്പുകളുടെ കൗശലതയാര്‍ന്ന കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോള്‍... എങ്കിലും തണുത്തു വിറങ്ങലിച്ച ശൈത്യകാലത്തിനുശേഷം വസന്തത്തിന്റെ മുകുളങ്ങള്‍ പ്രഭയൂറി വിരിയുന്ന കുടുംബകഥയുമായി ദര്‍ശന നിങ്ങളു ൈമുന്നിലെത്തുന്നു. സ്‌നേഹത്തിന്റെ,സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത സാമൂഹ്യ സംഗീത നാടകമാണ് സാഫല്യം.

നാടകത്തിന്റെ രചന നിര്‍വഹിച്ചിരിയ്ക്കുന്നത് കേരളത്തിലെ നാടകകൃത്തുകളില്‍ പ്രശസ്തനായ ഫ്രാന്‍സിസ് ടി മാവേലിക്കരയാണ്. ദര്‍ശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ഇത്തവണയും നാടകത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. സഹസംവിധാനം ജര്‍മനിയിലെ രണ്ടാം തലമുറക്കാരനായ ഗ്‌ളെന്‍സന്‍ മൂത്തേടന്‍ നിര്‍വഹിയ്ക്കുമ്പോള്‍ അഭിനേതാക്കളായി ദര്‍ശന കുടുംബത്തിലെ അംഗങ്ങള്‍ വേഷമിടുന്നു.

നാടകമെന്ന കലയുടെ ആസ്വാദനം നേര്‍ക്കാഴ്ചയാക്കാന്‍ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.പ്രവേശനം പാസുമൂലം. വിവരങ്ങള്‍ക്ക്:info@keralasamajam-frankfurt.com

ജോസ് കുമ്പിളുവേലില്‍

Ads by Google
Tuesday 09 Oct 2018 01.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW