Sunday, October 21, 2018 Last Updated 19 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 03.13 PM

ഉദ്ധാരണക്കുറവ് പരിഹരിക്കാം

uploads/news/2018/10/255023/askdrayurveda081018a.jpg

ശരീരത്തിന്റെ ആരോഗ്യം ഒരുപരിധിവരെ ലൈംഗികതയെ സഹായിക്കും. എന്നാല്‍ തൃപ്തികരമായ ലൈംഗികബന്ധത്തിന് മാനസികമായ തയാറെടുപ്പാണ് പ്രധാനം. ലൈംഗികബന്ധത്തെ ഭയത്തോടും ഉത്കണ്ഠയോടും കൂടി സമീപിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്

ഉദ്ധാരണക്കുറവ് പരിഹരിക്കാം


എനിക്ക് 30 വയസ്. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായി. ഭാര്യയ്ക്ക് 24 വയസ്. എന്റെ ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേണ്ടവിധം ലൈംഗിക ഉദ്ധാരണം ലഭിക്കുന്നില്ല. ആദ്യ മിനിറ്റുകളില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിലും വളരെ വേഗം ഉദ്ധാരണം നഷ്ടമാകുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. പരസ്യം കണ്ട് ചില പൊടികളും ഗുളികകളും വാങ്ങി ഉപയോഗിച്ചിരുന്നു. എന്നാല്‍ യാതൊരു മാറ്റവും ഉണ്ടായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്റെ പ്രശ്‌നത്തിന് എന്താണ് പരിഹാരം?
--- എം.എന്‍ , ഒറ്റപ്പാലം

ശരീരത്തിന്റെ ആരോഗ്യം ഒരുപരിധിവരെ ലൈംഗികതയെ സഹായിക്കും. എന്നാല്‍ തൃപ്തികരമായ ലൈംഗികബന്ധത്തിന് മാനസികമായ തയാറെടുപ്പാണ് പ്രധാനം. ലൈംഗികബന്ധത്തെ ഭയത്തോടും ഉത്കണ്ഠയോടും കൂടി സമീപിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇതിന് നാഗാര്‍ജുനയുടെ ഗ്ഗആല ങമി 2 ഗുളിക വീതം 2 നേരം കിടക്കുന്നതിന് 1 മണിക്കൂര്‍ മുന്‍പ് കഴിക്കുന്നത് ഉത്തേജനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രധാനമായി ദഹനക്കേട്, മലബന്ധം ശരീരതാപം അധികമാകുന്നത്, മാനസിക പിരിമുറുക്കം, വെള്ളം തീരെ കുടിക്കാതിരിക്കുന്നത് ഇവയെല്ലാം ഉദ്ധാരണക്കുറവിന് കാരണമാണ്. ഡോക്ടറെ നേരില്‍ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തി മരുന്നു കഴിക്കുന്നതാണ് ഉചിതം.

ഉള്ളംകാലില്‍ കടുത്ത വേദന.


എനിക്ക് 45 വയസ്. സ്വകാര്യ സ്ഥാപനത്തില്‍ ക്ലാര്‍ക്കാണ്. 168 സെന്റി മീറ്റര്‍ ഉയരവും 75 കിലോ ഗ്രാം ഭാരവുമുണ്ട്. കഴിഞ്ഞ രണ്ടുമാസമായി എന്റെ ഇരുകാലുകളുടെയും ഉള്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുന്നു. വേദനകാരണം രാവിലെ ഉണരുമ്പോള്‍ കാല്‍ നിലത്തുറപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. കാലില്‍ വേദന അനുഭവപ്പെട്ടു തുടങ്ങിയ സമയത്തുതന്നെ പാദത്തോട് ചേര്‍ന്ന് തൊലിപ്പുറത്ത് കറുത്ത പാടുകളും പ്രത്യക്ഷപ്പെട്ടു. ഇത് കാലിന്റെ മുകള്‍ ഭാഗത്തേക്ക് വ്യാപിക്കുന്നുമുണ്ട്. ഉള്ളം കാലിലെ വേദന മാറാന്‍ എന്താണ് ചെയ്യേണ്ടത്? കറുത്ത പാടുകള്‍ക്ക് കാലിലെ വേദനയുമായി ബന്ധമുണ്ടോ? രണ്ടു പ്രശ്‌നങ്ങളും മാറാന്‍ എന്തു ചെയ്യണം?
റോയി ജോണ്‍ , തുറവൂര്‍

കറുത്തപാടും കാലിന് വേദനയും രക്തവാതത്തിന്റെ ലക്ഷണമായാണ് കരുതുന്നത്. അങ്ങനെയുള്ളവര്‍ക്ക് ഉള്ളംകാലില്‍ പുകച്ചിലും ഉണ്ടാകും. പ്രമേഹം, കൊളസ്‌ട്രോള്‍ ഇവയുണ്ടോ എന്ന് പരിശോധിക്കണം. ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ്, പാലുല്‍പ്പന്നങ്ങള്‍ ഇവ കുറയ്ക്കണം. ദാഹശമനി അല്ലെങ്കില്‍ തിളപ്പിച്ച വെള്ളം ദിവസവും 2 ലിറ്റര്‍ എങ്കിലും കുടിക്കണം. കോകിലാക്ഷം കഷായം, രാസ്‌നേരണ്ഡാദി കഷായം ചേര്‍ത്ത് 2 നേരം ആഹാരത്തിന് മുന്‍പ് കൈശോര ഗുല്‍ഗുലു മേമ്പൊടി ചേര്‍ത്ത് കഴിക്കുക. ല്പഗ്മണ്ഡന്റന്ധ സ്സന്റ്വ്വല്പന്ധ, ള്ളത്സല്പന്റന്മല്പ സ്സന്റ്വ്വല്പന്ധ 1 വീതം 2 നേരം ആഹാരത്തിനു ശേഷം പിണ്ഡതൈലം, കൊട്ടംചുക്കാദി തൈലം, കര്‍പ്പൂരാദി തൈലം ചേര്‍ത്ത് പുരട്ടുക. വൈകുന്നേരം തലകുളിക്കാതിരിക്കുന്നതാണ് ഉത്തമം.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദ,
തൊടുപുഴ

Ads by Google
Monday 08 Oct 2018 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW