Monday, December 17, 2018 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 08 Oct 2018 12.35 PM

ആറു മൊബൈലുമായി 24 മണിക്കൂറും ഈ 'നാഥനുണ്ട്' അനാഥ മൃതദേഹങ്ങള്‍ക്കായി

Ayub Ahmed

മൈസൂരു: അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടാല്‍ ഒരു ദയനീയത പ്രകടിപ്പിക്കുക അല്ലാതെ മറ്റൊന്നും സാധാരണ ആരുടെയും മനസിലൂടെ കടന്നുപോകാറില്ല. എന്നാല്‍ അനാഥ മൃതദേഹങ്ങള്‍ കണ്ടെത്തി അവ സംസ്‌കരിക്കാനായി ജീവിതം മാറ്റിവെച്ച ഒരാളുണ്ട് മൈസൂരില്‍, അയ്യൂബ്. അനാഥമായി മരിച്ചവരുടെ നാഥനാണ് ഈ നല്ല മനസിനുടമ.

മൈസൂരു നഗരത്തില്‍ ആര്‍ക്കും വേണ്ടാത്തതും അവകാശികള്‍ ഇല്ലാത്തതുമായ മൃതദേഹങ്ങള്‍ ഏറ്റെടുത്ത് സ്വന്തം ചിലവില്‍ സംസ്‌കരിക്കുകയാണ് അയ്യൂബ്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ പതിനായിരത്തോളം അനാഥ മൃതദേഹങ്ങള്‍ക്ക് അയ്യൂബ് നാഥനായി. ആറു മൊബൈലുമായി 24 മണിക്കൂറും ഈ മനുഷ്യന്‍ സജീവമാണ്. വിളി എത്തിയാല്‍ പഴയ അംബാസിഡര്‍ കാറുമായി എത്തി ആ അനാഥ മൃതദേഹം ഏറ്റെടുക്കും, മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് ശരിയായി സംസ്‌കരിക്കുക എന്നത്, ഇതൊരു കര്‍മ്മമായി കണ്ട് സംസ്‌കരിക്കും. ഇതിനായി വേണ്ടിവരുന്ന ചിലവുകളും മൊഹല്ല മാര്‍ക്കറ്റിലെ ഈ സാധാരണ തൊഴിലാളി തന്നെയാണ് നിര്‍വഹിക്കുന്നത്.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സ്ഥിരമായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇടാറുണ്ട്. മരിച്ചയാളുടെ സുഹൃത്തുക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ സഹായമായേക്കും എന്ന പ്രതീക്ഷയിലാണ് അയ്യൂബ് പോസ്റ്റിടുന്നത്.

Ayub Ahmed

19 വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയ കാര്‍ വാങ്ങാനായി ഗുണ്ടല്‍പേട്ടിലേക്കുള്ള യാത്രമധ്യേ കണ്ട ഒരു അനാഥ മൃതദേഹമാണ് അയ്യൂബിന്റെ ജീവിതം ഇത്തരത്തില്‍ മാറ്റിമറിച്ചത്. സംസ്‌കരിക്കാന്‍ ആരും തയാറല്ലാതെ വഴിയരികില്‍ 10 മണിക്കൂറായി അനാഥമായി കിടന്ന ആ മൃതദേഹം അയ്യൂബ് ഏറ്റെടുത്ത് സംസ്‌കരിച്ചു തുടങ്ങിയ സേവനം ഇന്നും തുടരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം കൊച്ചു വാടക വീട്ടിലാണ് അയ്യൂബ് താമസിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി സൗജന്യ തയ്യല്‍ ക്ലാസും ഇവര്‍ നടത്തുന്നുണ്ട്. അയ്യൂബിന്റെ സേവനത്തിന് അഭിനന്ദന പ്രവാഹമായി നിരവധി അവാര്‍ഡുകളും ഈ കൊച്ചുവീട്ടിലേക്ക് എത്തുന്നുണ്ട്. സ്വന്തമായി ഒരു ആംബുലന്‍സ് വാങ്ങുക എന്നതാണ് ഇനി അയ്യൂബിന്റെ അടുത്ത ലക്ഷ്യം. ഈ സുമനസിന്റെ ഈ ലക്ഷ്യത്തിന് സര്‍ക്കാരും സുമനസുകളും മുന്നോട്ടു വരുമെന്ന് അയ്യൂബ് പ്രതീക്ഷിക്കുന്നു.

Ads by Google
Monday 08 Oct 2018 12.35 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW