Thursday, December 13, 2018 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 05 Oct 2018 01.41 PM

ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ഇസ്രായേലില്‍

uploads/news/2018/10/254267/eup051018a.jpg

ബര്‍ലിന്‍: രണ്ടുദിന സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇസ്രായേലിലെത്തി.വ്യാഴാഴ്ച തലസ്ഥാനമായ ജെറുസലേമില്‍ എത്തിയ മെര്‍ക്കലിനെയും സംഘത്തെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.

ജര്‍മനിയുടെ ഉത്തമ സുഹൃത്തായ ഇസ്രയേലുമായിട്ടുള്ള ജര്‍മനിയുടെ ബന്ധം ഊട്ടി ഉറപ്പിയ്ക്കാനും വാണിജ്യകാരാറുകള്‍ പുതുക്കാനുമാണ് മെര്‍ക്കലിന്റെ സന്ദര്‍ശന ലക്ഷ്യം. സംഘത്തില്‍ ധനകാര്യമന്ത്രി ഒലാഫ് ഷോള്‍സും മെര്‍ക്കലിനൊപ്പമുണ്ട്. വളരെ പ്രതീക്ഷയോടെയാണ് മെര്‍ക്കലിന്റെ ഇത്തവണത്തെ ഇസ്രായേല്‍ സന്ദര്‍ശനം.

തുടര്‍ന്ന് യാദ് വാസെമിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിലെത്തി മൗനപ്രാര്‍ത്ഥനയ്ക്കുശേഷം തിരി തെളിച്ചു. ഇസ്രായേലിലെ ഹൈഫ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഫിലോസഫിയില്‍ ഹോണററി ഡോക്ടറേറ്റ് ബഹുമതി നല്‍കി മെര്‍ക്കലിനെ ആദരിച്ചു.

കഴിഞ്ഞയാഴ്ച നെതാന്യാഹു യുഎന്‍ പൊതുസഭയില്‍ നടത്തി പ്രസംഗത്തില്‍, യൂറോപ്പ് ഇറാന്‍ പ്രീണനം എന്നു വിശേഷിപ്പിച്ചത് ഇയു നേതാക്കളെ ചൊടിപ്പിച്ചിരുന്നു.

ജോസ് കുമ്പിളുവേലില്‍

Ads by Google
Friday 05 Oct 2018 01.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW