Monday, December 10, 2018 Last Updated 50 Min 52 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Thursday 04 Oct 2018 11.40 AM

‘അഭിനയിക്കാന്‍ അവസരം തരുമ്പോള്‍ എന്റെ ആഗ്രഹങ്ങള്‍ക്കും അവസരം തരണം’; കാള്‍ഗേളിനെ തേടുന്ന കാസ്റ്റിംഗ് കാളുകള്‍

''ലൈംഗിക താല്പര്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി വിളിക്കപ്പെടുന്ന കാള്‍ഗേളുകളോടെന്ന പോലെയാണ് കാസ്റ്റിംഗിന് ശേഷം പെണ്‍കുട്ടികളെ തേടിയെത്തുന്ന പല കോളുകളും...''
uploads/news/2018/10/253918/CiniStoryCastingCouch10.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 10

സിനിമാ മേഖലയിലെത്തുന്ന തുടക്കക്കാര്‍ നേരിടുന്ന ചൂഷണങ്ങളും മുതലെടുപ്പുകളും എണ്ണിയാലൊടുങ്ങാത്തതാണ്. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികള്‍ക്കു പോലും ഫീല്‍ഡില്‍ രക്ഷയില്ലെന്ന സത്യാവസ്ഥ മറനീക്കി പുറത്ത് വന്നത് അടുത്ത കാലത്താണ്.

ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല, സാമ്പത്തികമായി എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും പലതവണ വീണിട്ടുണ്ടെന്ന് ഓരോ അനുഭവവും തെളിയിക്കുന്നു.

കാസ്റ്റിംഗ് കേന്ദ്രങ്ങള്‍ വ്യഭിചാരശാലകളായി മാറുകയാണെന്ന തുറന്നു പറച്ചിലുകള്‍ പല തവണയുണ്ടായിട്ടും അധികാര കേന്ദ്രങ്ങളില്‍ ആളനക്കമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, പൂര്‍വ്വാധികം ഭംഗിയായി കാസ്റ്റിംഗിന്റെ പേരിലുള്ള കല ാപരിപാടികള്‍ അരങ്ങു തകര്‍ക്കുകയാണ്.

ഭാഷാഭേമന്യേ കാസ്റ്റിംഗ് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തെലുങ്കില്‍ നിന്ന് തുടങ്ങിയ തുറന്നു പറച്ചിലുകള്‍ മലയാള സിനിമാലോകത്തുവരെ എത്തിയതോടെയാണ് മലയാളികള്‍ കാസ്റ്റിംഗിന് പിന്നിലെ ചീറ്റിംഗിനെ പറ്റി സജീവമായി ചര്‍ച്ച ചെയ്തു തുടങ്ങിയത്.

നടിമാരായി തിളങ്ങി നില്‍ക്കുന്ന പലര്‍ക്കും ആദ്യ ഘട്ടത്തില്‍ ഇത്തരം ചൂഷണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മലയാളത്തിലെ പുതുതലമുറ നായികമാരില്‍ ശ്രദ്ധേയയായ ഒരു നായിക പറഞ്ഞത് തനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

എന്നാല്‍ കാസ്റ്റിംഗ് കൗച്ച് മലയാളത്തില്‍ ഇല്ല എന്ന് പറയാന്‍ കഴിയില്ല എന്നാണ്. അത്തരം അനുഭവങ്ങള്‍ തന്റെ സൗഹൃദവലയത്തില്‍പെട്ട പലര്‍ക്കും ഉണ്ടായിട്ടുള്ളതായും നടി വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരായി ഇത്തരം ചൂഷണങ്ങള്‍ പതിവായിട്ടും സിനിമയിലെ വനിതകളുടെ സംരക്ഷണം എന്ന ലക്ഷ്യത്തോടെ മുന്നോട് വന്ന ഡബ്ല്യുസിസി യുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും നടി വ്യക്തമാക്കിയിരുന്നു. മുന്‍പും പിന്‍പും ചില നടിമാര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു.

മലയാളത്തിലും മറ്റ് ഭാഷകളിലും താരതമ്യേന ചെറിയ വേഷങ്ങള്‍ ചെയ്തു വരുന്ന ഒരു നായികയുടെ അനുഭവങ്ങള്‍ കേട്ടാല്‍ കാസ്റ്റിംഗ് കാളുകള്‍ക്ക് കാള്‍ഗേളുകളെ തേടിയുള്ള വിളികളുടെ സ്വഭാവമാണെന്ന് പറയേണ്ടി വരും. ബാലതാരമായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മുതല്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന വാക്കു കേട്ടു തുടങ്ങിയതാണെന്ന് നടി പറയുന്നു.

uploads/news/2018/10/253918/CiniStoryCastingCouch10a.jpg

സ്‌കൂള്‍ കഴിഞ്ഞ കാലത്ത് തന്നെ സി നിമയില്‍ അവസരം വരുമായിരുന്നു. അന്ന് ലാന്‍ഡ്ഫോണില്‍ വിളിച്ച് സംവിധായകന് കുറച്ച് അഡ്ജസ്റ്റ്‌മെന്റ് വേണം എന്നൊക്കെ പറയുമ്പോള്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാകുക പോലും ഇല്ലായിരുന്നു. അപ്പോഴൊക്കെ സിനിമ എന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു. നടി പറഞ്ഞു.

പിന്നീട് സിനിമയിലും പരസ്യചിത്രങ്ങളിലും വേഷമിട്ട് ശ്രദ്ധേയയായ നടി കാസ്റ്റിംഗിന്റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടു എന്ന് പറയുന്നു.

അപമാനിച്ചയാളുടെ പേര് പറയേണ്ട എന്നത് എന്റെ എത്തിക്‌സാണ്. ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ് ചെയ്തു. രാത്രിയായപ്പോള്‍ മെസേജസ് വരാന്‍ തുടങ്ങി. എന്തോ അസ്വഭാവികത തോന്നി. മെസേജിന്റെ സ്വഭാവം മാറി. ദ്വയാര്‍ത്ഥങ്ങളിലൂടെയാണ് സംസാരമെങ്കിലും ലക്ഷ്യം ശരീരമാണെന്ന് മനസ്സിലായി. റിപ്ലെ കൊടുക്കാതായതോടെ കോള്‍ വന്നു.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കില്‍ രാവിലെ 10 മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞു. സിനിമാക്കാര്യം നേരില്‍ പറയാം, തല്ക്കാലം സ്വകാര്യം പറയാനാണെന്നായി സംസാരം. അഭിനയിക്കാന്‍ അവസരം തരുമ്പോള്‍ തന്റെ ആഗ്രഹങ്ങള്‍ക്കും അവസരം കൊടുക്കണമെന്നതായിരുന്നു അയാളുടെ ആവശ്യം.

രാത്രിയുള്ള കോളുകള്‍ക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും, കാള്‍ഗേള്‍സിനെ സമീപിക്കാനും മറുപടി പറഞ്ഞു. പിന്നെ കോളുമില്ല, സിനിമയുമില്ല.
ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല. എത്ര നായികമാരെ ഇത്തരത്തില്‍ അയാള്‍ കാസ്റ്റ് ചെയ്തിട്ടുണ്ടാകും എന്നതും ഊഹിക്കാവുന്നതേയുള്ളൂ.

സിനിമയിലെ എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. ഇന്‍ഡസ്ട്രിയില്‍ നല്ല ആള്‍ക്കാരുമുണ്ട്. പക്ഷേ ഇത്തരക്കാര്‍ അവരുടെ പേരു കൂടി ചീത്തയാക്കും.നടി പറയുന്നു.

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
TRENDING NOW