Wednesday, July 03, 2019 Last Updated 21 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 04 Oct 2018 09.09 AM

ശബരിമല വിശ്വാസ സംരക്ഷണ സമരം തമിഴ്നാട്ടിലേക്കും, കര്‍ണാടകയും ആന്ധ്രയും പിന്നാലെ ; എളമക്കരയിലെ ഹൈന്ദവസംഘടനാ കൂട്ടായ്മയില്‍ ആര്‍എസ്എസ് സമരപ്രഖ്യാപനം നടത്തിയേക്കും

uploads/news/2018/10/253896/sabarimala111.jpg

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ വിശ്വാസികള്‍ തുടങ്ങിവെച്ചിരിക്കുന്ന സമരം അയല്‍ സംസ്ഥാനങ്ങളിലേക്കും. ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലും വിശ്വാസികള്‍ സംഘം ചേര്‍ന്ന് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നതിന് പിന്നാലെ കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അത്തരം നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.

കേരളത്തിന് പുറമേ കര്‍ണാടകത്തില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും അനേകര്‍ സന്ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. വരും ദിവസങ്ങളില്‍ അവിടുത്തെ ക്ഷേത്രവിശ്വാസികൾ ഇതേനിലപാട് എടുക്കുമെന്നാണ് കേരളത്തിലെ ഹൈന്ദവസംഘടനകൾ കരുതുന്നത്. ചൊവ്വാഴ്ച പമ്പയിലും പന്തളത്തും തിരുവനന്തപുരത്തും ഭക്തസംഗമം നടന്നു. പന്തളത്തും പമ്പയിലും പ്രതീക്ഷയ്ക്കപ്പുറത്തായിരുന്നു പങ്കളിത്തം. പന്തളത്തെ പ്രാർഥനായാത്രയിലും ആചാരസംരക്ഷണയോഗത്തിലും യുവതികളടക്കം ഒട്ടേറെ സ്ത്രീകളാണ് എത്തിയത്.

അതേസമയം ഈ വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും പോലെയുള്ള സംഘടനകള്‍ പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിന്റെ നേതൃത്വത്തിലേക്ക് എത്തണമോ എന്ന കാര്യത്തില്‍ ഇപ്പോഴും ബിജെപിയില്‍ ആശങ്ക തുടരുകയാണ്. എന്നാല വിശ്വാസികള്‍ സ്വമേധയാ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ പിന്തിരിഞ്ഞ് നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി ബിജെപിയിലുമുണ്ട്. എട്ടാംതീയതി കൊച്ചി എളമക്കരയിലെ ആർ.എസ്.എസ്. കാര്യാലയത്തിൽ ഹൈന്ദവസംഘടനാ കൂട്ടായ്മയുടെ യോഗം ചേരും. ഇവിടെ സമരപ്രഖ്യാപനം നടക്കുമെന്നും സൂചനയുണ്ട്.

അതിനിടയില്‍ സുപ്രീംകോടതിവിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകില്ലെന്ന് സംസ്ഥാനസർക്കാരും തിരുവതാംകൂർ ദേവസ്വം ബോർഡും തീരുമാനം എടുത്തതിന് പിന്നാലെ പ്രാദേശികമായി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കൂട്ടായ്മകളിലൂടെ കടുത്ത പ്രതിഷേധം ഉയർത്താനാണ് ഹൈന്ദവസംഘടകളുടെ തീരുമാനം. ഇതിനുള്ള ആഹ്വാനം സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് നടത്തുന്നത്.

എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് സുപ്രീംകോടതിയുടെ അന്തിമനിലപാട് വന്നതെന്നും വിധിയനുസരിച്ച് തുടർനടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കും. വേണ്ടിവന്നാൽ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള വനിതാപോലീസിനെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസ​മ്മേളനത്തില്‍ പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം നിർത്തിവെച്ചാണ് വിധി നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുന്നത്.

വിധി മറികടക്കാൻ ദേവസ്വംബോർഡ് പുനഃപരിശോധനാഹർജി നൽകാൻ തയ്യാറാകണം. അല്ലെങ്കിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനോട് പുനഃപരിശോധനാഹർജി നൽകാൻ ആവശ്യപ്പെടുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW