Wednesday, May 22, 2019 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Oct 2018 12.24 PM

എന്റെ ഗ്ലാമറിന്റെയും യുവത്വത്തിന്റെയും രഹസ്യമറിയുന്നത് സൈഫ് അലിഖാനു മാത്രം: കരീനാ കപൂര്‍

uploads/news/2018/10/253634/kareena031018a.jpg

വിവാഹവും മാതൃത്വവും നന്നായി അനുഭവിച്ചശേഷം വീണ്ടും അഭിനയരംഗത്ത് എത്തിയ കരീനാകപൂറിനെ കാണവേ ഏവര്‍ക്കും അത്ഭുതം. കാരണം വിവാഹത്തിന് മുന്‍പേ ഉണ്ടായിരുന്ന അതേ സൗന്ദര്യം അതേ യുവത്വം, അതേ ഊര്‍ജസ്വലത അവരില്‍ പ്രകടമായിരുന്നു. അമ്മയായി കഴിഞ്ഞിട്ടും അതീവഗ്ലാമറോടെയാണ് അവര്‍ ചിത്രീകരണരംഗത്ത് പ്രത്യക്ഷപ്പെട്ടത്.

സൈഫ് അലിഖാനുമായുള്ള വിവാഹശേഷം എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടോ?


വിവാഹശേഷം എന്റെ പേരിനൊപ്പം ഖാന്‍ എന്ന പേര് കൂടി ചേര്‍ത്തു. അതാണ് ആകെ വന്ന മാറ്റം. വിവാഹിതയായതുകൊണ്ട് ഒരൊറ്റ പരസ്യചിത്രം പോലും എനിക്ക് ലഭിക്കാതിരുന്നിട്ടില്ല. വിവാഹശേഷം വ്യത്യസ്തരയ ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് രസകരമായ അനുഭവമായിരുന്നു.

സല്‍മാന്‍ ഖാനും നിങ്ങളും സിനിമയില്‍ അനുയോജ്യമായ ജോഡിയെന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച്?


25വര്‍ഷം മുമ്പ് പാപ്പിസോണിയുടെ പടത്തില്‍ എന്റെ സഹോദരിയോടൊപ്പം അദ്ദേഹം അഭിനയിക്കു മ്പോഴേ അദ്ദേഹത്തെ എനിക്കറിയാം. ബജ്‌റംഗി ഭായ്ജാന്‍ അദ്ദേഹത്തോടൊപ്പം മൂന്നാമത്തെ പടമാണ്. ഇപ്പോള്‍ അദ്ദേഹം ശാന്തനായ വ്യക്തിയാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പ്രതിബന്ധങ്ങള്‍ എന്താലും അത് തൊഴിലിനെ ബാധിക്കാതെ ശ്രദ്ധിക്കും.

അത്രകണ്ട് പക്വത അദ്ദേഹം നേടിയിരിക്കുന്നു. ആദ്യമായി ഞാന്‍ അനില്‍കപൂറിന്റെ ഭാര്യയായി അഭിനയിക്കുകയുണ്ടായി. പിന്നീട് അര്‍ജുന്‍ കപൂറിന്റെ ഭാര്യയായും അഭിനയിച്ചു. അഭിനയിക്കുന്ന കഥാപാത്രത്തിന് അനുയോജ്യമാകാന്‍ യുവത്വമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. നാം സിനിമയോട് അതീവതാല്‍പര്യവും വിശ്വാസവും അര്‍പ്പിക്കുകയാണെങ്കില്‍ വയസ്സിന്റെ വ്യത്യാസം ഒരുപ്രശ്‌നമേയല്ല.

ഇപ്പോള്‍ നായികമാര്‍ക്ക് പ്രാധാന്യമുള്ള ഒരുപാട് സിനിമകള്‍ റിലീസായിക്കൊണ്ടിരിക്കുകയാണല്ലോ?


നായികമാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ കാലാകാലങ്ങളായി റിലീസായിട്ടുണ്ടല്ലോ. 1970കളില്‍ റിലീസായ സീതാ ഔര്‍ ഗീതാ, അമര്‍ പ്രേം എന്നീ സിനിമകളില്‍ നായികമാര്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു. ഞാനും അത്തരം പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നുകരുതി നായികാപ്രാധാന്യമുള്ള സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശിയും എനിക്കില്ല. കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും.

നിങ്ങള്‍ എല്ലാ ഖാന്‍മാരുമൊത്ത് അഭിനയിച്ചിട്ടുണ്ടല്ലോ?


അതെ. അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരോടൊപ്പം രണ്ടുപടങ്ങള്‍. ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുമ്പോള്‍ മാത്രം തെല്ലുപേടിയായിരുന്നു. അത്രകണ്ട് എനര്‍ജിയുള്ള വ്യക്തിയാണ് അദ്ദേഹം.

റീമേക്ക് ചെയ്താല്‍ അഭിനയിക്കാന്‍ ഇഷ്ടമുള്ള സിനിമയേത്?


അമര്‍ പ്രേം റീമേക്ക് ചെയ്താല്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അതിലെ പാട്ടുകളും നൃത്തരംഗങ്ങളുമൊക്കെ ഒരുപാടിഷ്ടമാണ്.

തൈമുര്‍ ജനിച്ചു. ഇനി അടുത്ത കുഞ്ഞ്?


അതിന് മറുപടി സൈഫ് പറയും. തല്‍ക്കാലം ഇപ്പോള്‍ തൈമുര്‍ മതി.

പ്രിയങ്ക ചോപ്ര യഥാര്‍ത്ഥകഥാപാത്രമായ മേരികോം, വിദ്യാബാലന് ഡര്‍ട്ടി പിക്ചര്‍. അതുപോലുള്ള കഥാപാത്രങ്ങളെ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാമോ?


യഥാര്‍ത്ഥ കഥാപാത്രത്തില്‍ അഭിനയിക്കുന്നതിലുപരി ആ കഥാപാത്രം നമുക്ക് വഴങ്ങുമോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതായിട്ടുണ്ട്. എല്ലാവരും യഥാര്‍ത്ഥ കഥാപാത്രങ്ങളില്‍ അ
ഭിനയിക്കുന്നുവെന്ന് വിചാരിച്ച് ഞാനും അതില്‍പോയി ഇടപെടുന്നത് ശരിയല്ല.

ഗ്ലാമറിന്റെയും യുവത്വത്തിന്റെയും രഹസ്യം?


ഈ ചോദ്യം എന്റെ ഭര്‍ത്താവിനോട് ചോദിക്കുക.

സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW