Friday, December 14, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 03.52 PM

ഇന്ദുലഗ്‌നം അഥവാ ധനലഗ്‌നം

ലഗ്‌നത്തിനും ചന്ദ്രരാശിക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പദ്ധതിയാണിത്. രാഹു കേതുക്കള്‍ ഒഴിച്ചുള്ള ഗ്രഹങ്ങളായ രവി, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ കലകള്‍/സൂക്ഷ്മസംഖ്യ (കലകളെ രശ്മികള്‍ എന്ന് വിളിക്കാം) അനുസരിച്ചാണ് ഇന്ദുലഗ്‌നം കണക്കാക്കുന്നത്.
uploads/news/2018/09/252644/joythi290918a.jpg

ഒരു വ്യക്തിയുടെ ധനപരമായ ഉന്നതിയും പുരോഗതിയും കണക്കാക്കുന്നതിന് കാളിദാസന്‍ തന്റെ 'ഉത്തരകാലാമൃതം' എന്ന ഗ്രന്ഥത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഇന്ദുലഗ്‌നം അഥവാ ധനലഗ്‌നം.

ലളിതമായ ഗണിതക്രിയയിലൂടെ നമ്മുടെ ജാതകത്തില്‍ രാജയോഗം ഉണ്ടോ എന്ന് നമുക്ക് സ്വയം കണ്ടുപിടിക്കാം. ലഗ്‌നത്തിനും ചന്ദ്രരാശിക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പദ്ധതിയാണിത്. രാഹു കേതുക്കള്‍ ഒഴിച്ചുള്ള ഗ്രഹങ്ങളായ രവി, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഗ്രഹങ്ങളുടെ കലകള്‍/സൂക്ഷ്മസംഖ്യ (കലകളെ രശ്മികള്‍ എന്ന് വിളിക്കാം) അനുസരിച്ചാണ് ഇന്ദുലഗ്‌നം കണക്കാക്കുന്നത്.

ഇന്ദുലഗ്‌നം കണ്ടു പിടിക്കുന്നതിന് ജാതകന്റെ ലഗ്‌നത്തില്‍ നിന്നും ഒന്‍പതാം ഭാവാധിപനായ ഗ്രഹത്തിന്റേറയും ചന്ദ്ര നില്‍ നിന്ന് ഒന്‍പതാം ഭാവാധിപനായ ഗ്രഹത്തിന്‍േറയും കലകള്‍/സൂക്ഷ്മസംഖ്യകള്‍ തമ്മില്‍ കൂട്ടുക.

കൂട്ടിക്കിട്ടുന്ന സംഖ്യയെ 12 കൊണ്ട് ഹരിക്കുക. ശിഷ്ടം കിട്ടുന്ന സംഖ്യയെ ചന്ദ്രനില്‍ നില്‍ക്കുന്ന രാശിയില്‍നിന്ന് എണ്ണുക. അങ്ങനെ എണ്ണിക്കിട്ടുന്ന രാശിയായിരിക്കും; ഇന്ദുലഗ്‌നം അഥവാ ധനലഗ്‌നം. കലകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ പന്ത്രണ്ടില്‍ താഴെയാണെങ്കില്‍ ആ സംഖ്യ കണക്കാക്കി വേണം ധന ലഗ്‌നം കാണുവാന്‍.

ഫലങ്ങള്‍


1. ഇന്ദുലഗ്‌നത്തില്‍ നിലകൊള്ളുന്ന ഗ്രഹങ്ങള്‍ അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നു
2. ഇന്ദുലഗ്‌നത്തിന് ശുഭയോഗം ഉണ്ടായിരിക്കുകയും പാപയോഗം ഇല്ലാതിരിക്കുകയും വേണം. അങ്ങനെയാണെങ്കില്‍ ജാതകന് അളവില്ലാത്ത സമ്പത്ത് ലഭിക്കും.
3. ഇന്ദുലഗ്‌നത്തിന്റെ അധിപതി ഉച്ചനോ, സ്വക്ഷേത്രമോ പ്രാപിച്ച് നിന്നാല്‍ ജാതകന് കോടീശ്വരയോഗം ഉണ്ടായിരിക്കും.
4. ചന്ദ്രലഗ്‌നത്തെ ഉച്ചക്ഷേത്രത്തില്‍ നിന്ന് ഒരു ഗ്രഹം ദൃഷ്ടി ചെയ്താല്‍ ജാതകന്‍ സമ്പന്നനായിരിക്കും.
5. ഇന്ദുലഗ്‌നത്തിന്റെ ത്രികോണ സ്ഥാനങ്ങളായ 1, 5, 9 ല്‍ നില്‍ക്കുന്ന ഗ്രഹങ്ങളുടെ ദശാകാലത്ത് രാജയോഗം ഭവിക്കും.
6. ധനലഗ്‌നത്തില്‍ ശുഭനല്ലാത്ത ഒരു ഗ്രഹം ഉച്ചസ്തനായി നിന്നാല്‍ രാജയോഗഫലം ലഭിക്കും.
7. ധനലഗ്‌നത്തില്‍ ശനി, ചൊവ്വ, രവി എന്നീ ഗ്രഹങ്ങളാണ് നില്‍ക്കുന്ന തെങ്കില്‍ ധനം താരതമ്യേന കുറവും ചന്ദ്രനും ബുധനുമാണെങ്കില്‍ ലക്ഷാധിപതിയും വ്യാഴവുംശുക്രനുമാണെങ്കില്‍ കോടീശ്വരനുമായിത്തീരും.

ഡി. ഹരികുമാര്‍ ഭട്ടതിരി
മൊ: 9447957505

Ads by Google
Saturday 29 Sep 2018 03.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW