Sunday, October 21, 2018 Last Updated 4 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 02.51 PM

നെഞ്ചില്‍ നീര്‍ക്കെട്ടും വേദനയും മാറാന്‍ ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/252061/ayurveda270918.jpg

നെഞ്ചില്‍ നീര്‍ക്കെട്ടും വേദനയും

ഭര്‍ത്താവിനു വേണ്ടിയാണ് കത്ത്. 72 വയസ്. മഴക്കാലത്തും തണുത്ത കാറ്റടിക്കുമ്പോഴും നെഞ്ചിന് നീര്‍ക്കെട്ടും വേദനയും ഉണ്ടാവുന്നു. ഹൃദ്രോഗമാണെന്നും ഗ്യാസിന്റെ ശല്യമാണെന്നുമൊക്കെ കരുതി പല ചികിത്സകള്‍ നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഈ പ്രശ്‌നത്തിന് ആയുര്‍വേദത്തില്‍ ചികിത്സകള്‍ ലഭ്യമാണോ?
------ സരസമ്മ , താമരശേരി

താങ്കളുടെ ഭര്‍ത്താവിന് ശ്വാസകോശസംബന്ധമായ അസുഖം ഉണ്ടെന്നാണ് കത്തില്‍ നിന്നും മനസിലാക്കുന്നത്. അങ്ങനെയുള്ളവര്‍ തണുത്ത കാലാവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിക്കണം.

യാത്രകള്‍ ഒഴിവാക്കാനാവാത്തതാണെങ്കില്‍ നെഞ്ചിനു തണുപ്പു തട്ടാതിരിക്കാന്‍ കട്ടിയുള്ള ബനിയനോ സ്വറ്ററോ ഉപയോഗിക്കണം. പുകവലി ശീലമുണ്ടെങ്കില്‍ അത് പൂര്‍ണമായും ഒഴിവാക്കണം. പ്രമേഹം ഉണ്ടോ എന്ന് കത്തില്‍ നിന്നും വ്യക്തമല്ല.

പ്രമേഹം ഇല്ലെങ്കില്‍ അഗസ്ത്യ രസായനം ഒരു ടേബിള്‍ സ്പൂണ്‍ വീതം രാത്രി ഭക്ഷണശേഷം കഴിക്കുക. വിദാഷ്ഠാദി കഷായം 15 മില്ലി വീതം 30 മില്ലി തിളപ്പിച്ച് ആറിയ വെള്ളവും ഒരു ധന്വന്തരം ഗുളികയും ചേര്‍ത്ത് രാവിലെയും രാത്രിയിലും ഭക്ഷണത്തിന് മുമ്പ് കഴിക്കുക. തൈര്, പച്ചമോര്, തണുത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക.

Ads by Google
Thursday 27 Sep 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW