ടാലിന്‍ : ബാള്‍ട്ടിക് രാജ്യങ്ങളിലെ ചതുര്‍ദിന സന്ദര്‍ശനത്തിന്റെ അവസാന ഭാഗമായി ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പ എസ്തോണിയായില്‍ എത്തി.ടാലിനില്‍ വിമാനമിറങ്ങിയ മാര്‍പാപ്പയെ പ്രസിഡന്റ് കേഴ്സ്റി കലിജൂലൈദിന്റെ നേതൃത്വത്തില്‍ സ്നേഹോഷ്മളമായ സ്വീകരണം നല്കി. തുടര്‍ന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ എത്തി ചര്‍ച്ചകള്‍ നടത്തി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ പ്രധാന മന്ത്രി ജൂറി രട്ടാസ് പാപ്പയെ അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വീകരിച്ചു ചര്‍ച്ചകള്‍ നടത്തി.തുടര്‍ന്ന് പാപ്പായ്ക്കൊപ്പം പ്രസിഡന്റ് ഫ്രീഡം സ്ക്വയറില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.
തുടര്‍ന്ന് ലൂഥറന്‍ ചാള്‍സ് ചര്‍ച്ചില്‍ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സഭയ്ക്കെതിരെ ഉയരുന്ന അപവാദങ്ങള്‍ യുവാക്കളെ സഭയില്‍ നിന്നും അകറ്റുന്നതായി പാപ്പാ അഭിപ്രായപ്പെട്ടു.സഭയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ യുവാക്കള്‍ ഏറെ അസ്വസ്ഥരാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഭാവി തലമുറയെ ഒപ്പം നിര്‍ത്തണമെന്നും അതിനായി സഭയുടെ ഇന്നത്തെ നിലയില്‍ ഒരു മാറ്റം അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു. പരാതികള്‍ സുതാര്യമായും സത്യസന്ധമായും പരിഹരിക്കപ്പെടും എന്ന് തോന്നിയാല്‍ മാത്രമേ യുവാക്കളെ സഭയിലേക്ക് ആകര്ഷിക്കുകയുള്ളു എന്നും പറഞ്ഞു.യുവാക്കളുടെ ആശങ്കയില്‍ ഏറെ പരിതപിച്ച പാപ്പാ അവരോട് അര്‍ത്ഥവത്തായി സംവദിക്കാനാവുന്നില്ലെന്നും പറഞ്ഞു.
ചരിത്രത്തില്‍ വ്യത്യസ്ത സമയങ്ങളില്‍, സഹിഷ്ണുതയും കഷ്ടപ്പാടുകളും നിറഞ്ഞ നിമിഷങ്ങള്‍ സഹിച്ചുനിന്ന രാജ്യമെന്ന നിലയില്‍ ഇനിയും അടിച്ചമര്‍ത്തലിനും അധിനിവേശത്തിനും ഇടം കൊടുക്കരുതെന്ന് എസേ്റ്റാണിയന് ജനതയെ പാപ്പാ ഓര്‍മ്മിപ്പിച്ചു.സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം നിരന്തരമായി തര്‍ക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്തില്‍ വീണ്ടും പഴയ അടിമത്തത്തിലേയ്ക്കു ഒരിയ്ക്കലും പോകാന്‍ പാടില്ലെന്നും പാപ്പാ പറഞ്ഞു.
എസ്തോണിയന്‍ സമൂഹം മുന്നോട്ട് ഭീമന് നടപടികള്‍ എടുത്തിട്ടുണ്ട്. നിങ്ങളുടെ രാജ്യം, ചെറിയ വലിപ്പം വകവയ്ക്കാതെ, മാനവ വികസനത്തിന്റെ നവീകരണവും നൂതനവത്ക്കരണ ശേഷിയുമായിരുന്നു. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം, ജനാധിപത്യം, രാഷ്ര്ടീയ സ്വാതന്ത്ര്യം എന്നീ മേഖലകളില്‍ ഇത് ഉയര്‍ന്ന സ്ഥാനം നല്കുന്നു.
പല രാജ്യങ്ങളുമായുള്ള സഹകരണവും സൗഹൃദവുമാണ് നിങ്ങള്‍ കെട്ടിച്ചമച്ചത്. നിങ്ങളുടെ ഭൂതകാലവും വര്‍ത്തമാനവും പരിഗണിക്കുന്നതുപോലെ ഭാവിയെ നോക്കിക്കൊണ്ടും പുതിയ വെല്ലുവിളികളെ നേരിടാനും നിങ്ങള്‍ക്ക് നല്ല കാരണങ്ങളുണ്ട്. നിങ്ങളുടെ ഇന്നത്തെ നിലപാടുകള്‍ ഓര്‍മ്മ നിലനിര്‍ത്താന്‍, നിങ്ങളുടെ പ്രയത്നങ്ങള്‍, കഠിനാധ്വാനം, ആത്മാവ്, നിങ്ങളുടെ മുന്‍ഗാമികളുടെ വിശ്വാസം എന്നിവയാണ് നിങ്ങളുടെ മനസിലുയരേണ്ടത്.
സാങ്കേതിക സമൂഹങ്ങളുടെ പ്രകടമായ പ്രഭാവം ജീവിതത്തിലെ അര്‍ത്ഥവത്തായ നഷ്ടവും ജീവനുള്ള സന്തോഷവും ആണ്. തത്ഫലമായി, സാവധാനം, നിശബ്ദമായി വിസ്മയകരമായ കഴിവുകള്‍ ഇല്ലാതാകുകയും, പലപ്പോഴും അസ്തിത്വപരമായ ത്വര ആയിത്തീരുകയും ചെയ്യുന്നു. ഒരു ജനത്തിന്റെ സംസ്കാരം ഒരു കുടുംബം, അവരുടെ വേരുകള്‍ അവരുടെ സാന്നിധ്യവും അവരുടെ ഭാവി നിര്‍മിക്കാന്‍ ആവശ്യമായ അടിസ്ഥാനം പ്രത്യേകിച്ച് യുവത്വം ത്യജിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ വീണ്ടും സ്വപ്നം കാണാനുളള കഴിവ്, സാങ്കേതിക പുരോഗതിയിലൂടെ, സാധ്യമായതൊക്കെയും കെട്ടിപ്പെടുക്കണം. തല്‍ഫലമായി, സാമൂഹിക രാഷ്ര്ടീയ, വിദ്യാഭ്യാസ മത ഉത്തരവാദിത്വങ്ങള്‍ യുവജനതയില്‍ വളരുകയും ചെയ്യും. പരിവര്‍ത്തനങ്ങള്‍ എപ്പോഴും നല്ലതാണ് പ്രത്യേകിച്ച് യുവാക്കള്‍ക്ക്. കുട്ടികളിലും യുവാക്കളിലും ആണ് ഭാവിയുടെ പ്രതീക്ഷ, അതു മറക്കാതിരിയ്ക്കുക.
എസേ്റ്റാണിയയില് 1,3 മില്യണ്‍ ജനതയാണുള്ളത്. ഇവരില്‍ മൂന്നില്‍ രണ്ടും മതവിശ്വാസങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയണ്.ലൂഥറന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ ആണ് രാജ്യത്തുള്ളത്.
തന്നെ സന്ദര്‍ശിക്കാന്‍ അനുവദിച്ച വടക്കന്‍ തലസ്ഥാനമായ ടാലിന്‍, എസ്തോണിയയിലെ ജനപ്രതിനികള്‍ക്കും രാജ്യ നേതാക്കള്‍ക്കും പാപ്പാ നന്ദി പറഞ്ഞു.നിങ്ങളുടെ സിവില്‍ സൊസൈറ്റിയില്‍ നിന്നും സംസ്ക്കാരത്തില്‍ നിന്നും ഏറെ പ്രധിനിധികള്‍ ലോകത്തിനു വെളിച്ചം നല്കാന് ഇടയാവട്ടെ എന്ന് പാപ്പാ ആശംസിച്ചു.എത്ര പ്രതികൂല സാഹചര്യങ്ങള്‍ മുന്നിലുണ്ടെങ്കിലും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയില്‍ എല്ലാവരും അനുഗ്രഹിക്കപ്പെടുമെന്നും പാപ്പാ പ്രാര്‍ത്ഥിച്ചു.
നിങ്ങളുടെ സ്വാഗതത്തിനും ആതിഥ്യത്തിനും ഞാന്‍ വീണ്ടും നന്ദി പറയുന്നു. കര്‍ത്താവ് നിങ്ങളെയും പ്രിയങ്കരമായ എസ്തോനിയന്‍ ജനതയെയും അനുഗ്രഹിക്കട്ടെ. യുവത്വത്തിന് സ്നേഹഗീതം പാടി വൈകുന്നേരം സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പാ റോമിലേയ്ക്കു മടങ്ങി.
1993 ല്‍ എസേ്റ്റാണിയയില് ആദ്യമായി സന്ദര്‍ശനം നടത്തിയത് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ്.
സോവിയറ്റ് ആധിപത്യത്തില്‍ ഇരുന്ന എസേ്റ്റാണിയ 1921 ലാണ് റിപ്പബ്ലിക്കായത്.
ജോസ് കുമ്പിളുവേലില്‍