Wednesday, December 19, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 04.30 PM

എന്തിനാണ് കുഞ്ഞുവാവ കരയുന്നത്?

uploads/news/2018/09/251787/modastnwsw290918c.jpg

“കരയുന്ന കുഞ്ഞിനേ പാലുള്ളൂ” ഇവിടെ കുഞ്ഞിന്റെ കരച്ചിലിനെക്കുറിച്ചാണ് പറയുന്നതെങ്കിലും അർത്ഥമാക്കുന്നത് അതുമാത്രമല്ല. എന്നാൽ, ഇനി പറയാൻ പോകുന്നത് കുഞ്ഞുങ്ങളുടെ കരച്ചിൽ എന്ന വിഷയത്തെക്കുറിച്ചു മാത്രമാണ്.

ഈ പഴഞ്ചൊല്ല് അക്ഷരാർത്ഥത്തിൽ ശരിയാണ്. രണ്ട് വയസ്സുവരെ ഒരു കുഞ്ഞിന് തന്നിലേക്ക് ശ്രദ്ധക്ഷണിക്കാൻ കരച്ചിൽ മാത്രമേ വഴിയുള്ളൂ. കരച്ചിൽ പ്രയോജനപ്രദമായ ഒരു പ്രവൃത്തിയാണ്. കരയുന്ന കുഞ്ഞ് കൂടുതൽ ഓക്സിജൻ അകത്തേക്ക് വലിച്ചെടുക്കും. കരയുമ്പോൾ എല്ലാ മസിലുകൾക്കും വ്യായാമം ലഭിക്കുമെന്നതിനാൽ ശരിയായ ശാരീരിക വികാസത്തിന് സഹായകമാവുകയും ചെയ്യും. സംസാരിക്കാൻ കഴിയുന്നതു വരെയുള്ള ഏക ആശയവിനിമയ മാർഗമാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ.

ഈ ലേഖനത്തിലൂടെ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ എന്തൊക്കെ ആവശ്യങ്ങൾക്കായിരിക്കും കരയുന്നത് എന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

കരച്ചിൽ, ശ്രദ്ധക്ഷണിക്കാനുള്ള ശ്രമം (Crying, a call for attention)


തന്റെ വിവിധ ആവശ്യങ്ങളിലേക്ക് അമ്മയുടെ ശ്രദ്ധക്ഷണിക്കാനായിരിക്കും കുഞ്ഞ് കരയുന്നത്. സമാശ്വസിപ്പിക്കൽ വേണ്ടിവരുമ്പോഴും താഴെ പറയുന്ന ഏതെങ്കിലും കാരണത്താൽ അസ്വസ്ഥത തോന്നുമ്പോഴും ആണ് സാധാരണയായി കുഞ്ഞുങ്ങൾ കരയുന്നത്;

1. വിശപ്പ്
2. ശരീരവേദന മൂലം അസ്വസ്ഥത തോന്നുമ്പോൾ
3. നനഞ്ഞ നാപ്പി അടക്കം പുറമേ നിന്നുള്ള ഏതെങ്കിലും വസ്തുക്കൾ മൂലം അസ്വസ്ഥത തോന്നുമ്പോൾ
4. ഉറക്കം വരുമ്പോൾ

uploads/news/2018/09/251787/modastnwsw290918b.jpg

ആഹാരത്തിനു വേണ്ടിയുള്ള വിളി (A call for food)


വളരുന്ന കുഞ്ഞിന്റെ മൂന്ന് അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് പരിപോഷണത്തിനു വേണ്ടിയുള്ള ആഹാരം. ഇത് ആദ്യത്തെ കുട്ടിയല്ല എങ്കിൽ കുഞ്ഞ് ഉറക്കെ കരയുന്നതിനു മുമ്പ് കാണിക്കുന്ന സൂചനകളിൽ നിന്ന് അമ്മയ്ക്ക് കാര്യം മനസ്സിലാവും. അടക്കിപ്പിടിക്കുമ്പോൾ കുഞ്ഞ് തലതിരിച്ച് അമ്മയുടെ കൈകളിലേക്ക് നോക്കുകയാണെങ്കിൽ കുഞ്ഞിന് വിശക്കുന്നുവെന്നും ആഹാരം ആവശ്യമാണെന്നുമുള്ള സൂചനയായി കണക്കാക്കാം.

കൈകൾ കുടിക്കുന്നതും വിശപ്പിന്റെ ലക്ഷണമായേക്കാം. ഇത്തരം സൂചനകൾ അമ്മയ്ക്ക് മനസ്സിലായില്ലെങ്കിൽ കുഞ്ഞ് ഉടൻ കരച്ചിൽ ആരംഭിക്കും. പാൽ നൽകിക്കഴിഞ്ഞാൽ കുഞ്ഞ് ശാന്തമാവും. ഇതോടെ, കുഞ്ഞ് ആഹാരത്തിനു വേണ്ടി കരയുന്നത് തിരിച്ചറിയാൻ അമ്മയ്ക്ക് സാധിക്കും.

സഹായിക്കൂ! അത് വേദനിപ്പിക്കുന്നതാണ് (Help! It is hurting)


കുഞ്ഞ് തന്റെ സന്ദേശങ്ങൾ കൈമാറുന്നത് വാക്കുകളിലൂടെയല്ല, കരഞ്ഞു കൊണ്ടാണ്, ഉറക്കെ കരഞ്ഞുകൊണ്ട്. കരച്ചിൽ പെട്ടെന്നുള്ളതും തുടർച്ചയായുള്ളതുമായിരിക്കാം. കരയുന്നത് പല കാരണങ്ങൾകൊണ്ടാവാം. എന്നാൽ അതേക്കുറിച്ചൊന്നും ആലോചിക്കാതെ നിങ്ങൾ മരുന്നു കൊടുക്കാൻ ശ്രമിച്ചേക്കാം.

കുട്ടിക്ക് മരുന്നുകൾ ഒന്നും ആവശ്യമില്ല എന്നു മാത്രമല്ല കടകളിൽ നിന്ന് നേരിട്ടു ലഭിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗത്തിലും ഉറക്കമരുന്നുകൾ അടങ്ങിയിരിക്കുന്നു എന്നകാര്യവും മനസ്സിലാക്കുക. ഇത് കുട്ടി ഉറങ്ങാൻ മാത്രം സഹായിക്കും.

ദഹനക്കേട്, വയറുവേദന അല്ലെങ്കിൽ ചെവി, തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഉള്ള അണുബാധ മൂലമാകാം കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. അത് ഒരു പക്ഷേ, എന്തെങ്കിലും പ്രാണി കടിച്ചതുമൂലവും ആയിക്കൂടെന്നില്ല. ചൂട്, ചുവപ്പുനിറം, തടിപ്പ് മുതലായവ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നത് അസ്വസ്ഥതയുള്ള ശരീരഭാഗം തിരിച്ചറിയാൻ സഹായിക്കും.

പുറമേ നിന്നുള്ള എന്തെങ്കിലും ഭൗതിക വസ്തുക്കൾ വേദനിപ്പിക്കുന്നതു മൂലവും കുട്ടി നിർത്താതെ കരഞ്ഞേക്കാം. ശ്രദ്ധാപൂർവം പരിശോധിച്ച് ഇവ നീക്കംചെയ്യണം. കിടക്കയിലോ കളിപ്പാട്ടത്തിലോ ഉള്ള ചെറിയൊരു മുത്തു പോലും കുഞ്ഞിന് അസ്വസ്ഥത സൃഷ്ടിച്ചേക്കാമെന്ന് അറിയുക.

നനവുള്ളതോ അഴുക്കു നിറഞ്ഞതോ ആയ നാപ്പി ധരിച്ചുകൊണ്ട് ഒരു കുഞ്ഞിനും ഏറെ നേരം സുഖപ്രദമായി ഇരിക്കാനാവില്ല. ചില കുട്ടികൾക്ക് ഉടൻ തന്നെ നാപ്പി മാറ്റേണ്ടി വരും. ചിലർ അൽപ്പസമയം കഴിഞ്ഞ ശേഷമായിരിക്കും കരച്ചിൽ ആരംഭിക്കുക.

uploads/news/2018/09/251787/modastnwsw290918a.jpg

എന്നെ അടക്കിപ്പിടിക്കൂ (Hold me close)


തളർച്ചയും ക്ഷീണവും ഉള്ളതിനാൽ കുഞ്ഞ് ഉടൻ ഉറങ്ങിക്കൊള്ളുമെന്ന് നിങ്ങൾ ധരിച്ചേക്കാം. എന്നാൽ, അത്ര പെട്ടെന്ന് ഉറങ്ങില്ല. കുട്ടി ഉറക്കം തൂങ്ങുകയും കരയാൻ തുടങ്ങുകയും ചെയ്യും. ഈ അവസരത്തിൽ അവന് അല്ലെങ്കിൽ അവൾക്ക് സമാശ്വസിപ്പിക്കൽ ആവശ്യമാണ്, നിങ്ങൾ അടക്കിപ്പിടിക്കണമെന്നായിരിക്കും ആ സമയത്ത് കുഞ്ഞ് ആഗ്രഹിക്കുന്നത്. അപ്പോൾ മാത്രമാണ് കുഞ്ഞ് സുഖപ്രദമായ അവസ്ഥയിൽ എത്തുന്നതും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും.

മനസ്സിലാക്കാൻ പറ്റാത്ത കാരണങ്ങളാലും കരഞ്ഞേക്കാം (God only knows why the baby cries)


കുഞ്ഞുങ്ങൾ കരയുന്നതിന് എപ്പോഴും പ്രത്യേക കാരണം ഉണ്ടാവണമെന്നില്ല. ചിലയവസരങ്ങളിൽ, കുഞ്ഞുങ്ങൾ കരയുന്നതിന് യുക്തിപരമായ ഒരു കാരണവും ഉണ്ടാകണമെന്നില്ല, കുഞ്ഞുങ്ങൾക്ക് ചെയ്യാൻ അറിയാവുന്ന ഒരേയൊരു കാര്യം കരച്ചിലാണ്!

കുഞ്ഞുങ്ങളുടെ എല്ലാ കരച്ചിലും ഒരേപോലെയായിരിക്കില്ല, അവയ്ക്ക് ഉയർച്ച താഴ്ചകളിലും സമയ ദൈർഘ്യത്തിലും വ്യത്യാസം ഉണ്ടെന്ന് നിങ്ങൾ താമസിക്കാതെ മനസ്സിലാക്കും. കാലക്രമേണ, നിങ്ങൾക്ക് അവയുടെ അർത്ഥം തിരിച്ചറിയാനും കഴിയും. സൃഷ്ടിയുടെ വിസ്മയത്തെ അംഗീകരിക്കാനുള്ള ശ്രദ്ധക്ഷണിക്കലാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ എന്നും അത് നിങ്ങളും കുഞ്ഞുമായുള്ള, അപാരമായ ആനന്ദം നൽകുന്ന, ബന്ധം സ്ഥാപിക്കാൻ വേണ്ടിയാണെന്നും നിങ്ങൾ തിരിച്ചറിയും.

കടപ്പാട്: modasta.com

Ads by Google
Wednesday 26 Sep 2018 04.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW