Saturday, June 29, 2019 Last Updated 37 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 04.49 PM

ഗണേശവിഗ്രഹ നിമജ്ജനത്തിനിടെ 18 പേര്‍ മുങ്ങി മരിച്ചു

uploads/news/2018/09/251484/ganesh.jpg

മുംബൈ: മഹാരാഷ്ട്രയില്‍ വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടന്ന ഗണേശവിഗ്രഹ നിമജ്ജനത്തില്‍ പതിനെട്ട് പേര്‍ നദിയില്‍ മുങ്ങി മരിച്ചു. പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കും പൂജകള്‍ക്കും ശേഷം പതിനൊന്നാം ദിവസമായ തിങ്കളാഴ്ചയാണ് വിഗ്രഹങ്ങള്‍ നദിയില്‍ നിമജ്ജനം ചെയ്തത്. ആനന്ദ ചതുര്‍ദശി എന്നാണ് പത്താം ദിവസം അറിയപ്പെടുന്നത്.

പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച് നൂറ് കണക്കിന് വന്‍ വിഗ്രഹങ്ങളാണ് നദിയില്‍ ഒഴുക്കി വിടുന്നത്. പത്ത് ദിവസം ഈ വിഗ്രഹങ്ങള്‍ക്ക് മേല്‍ ആരാധനയും പൂജകളും പുഷ്പങ്ങളും അര്‍പ്പിക്കും. പതിനൊന്നാം ദിവസമാണ് ഗണപതി ബപ്പാ മോറിയാ വിളികളോടെയുളള നിമജ്ജനം. ശബ്ദ കോലാഹലങ്ങളില്ലാതെ ആദ്യമായിട്ടാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ പൂര്‍ത്തിയായത്. ഡിജെയും ഉച്ചഭാഷിണിയും ഉള്‍പ്പെടെയുള്ള ശബ്ദങ്ങള്‍ ബോംബെ ഹൈക്കോടതി നിരോധിച്ചിരുന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് വിഗ്രഹങ്ങള്‍ നദിയില്‍ നിക്ഷേപിക്കുന്നതിനിടെ പതിനെട്ട് പേര്‍ മുങ്ങി മരിച്ചത്. വടക്കന്‍ മുംബൈയിലെ ബാന്ദപ്പ് ജില്ലയില്‍ ഒരാളും പൂനെയില്‍ നാലുപേരും ജല്‍ന, രത്‌നഗിരി എന്നിവിടങ്ങളില്‍ മൂന്നുപേരും ബന്ധാര, സത്താര എന്നീ ജില്ലകലില്‍ രണ്ട് പേര്‍ വീതവും നന്ദേന, ബുല്‍ധാന, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മുങ്ങി മരിച്ചത്. വെള്ളത്തില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തിയിരുന്നു.

വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ദേഹത്ത് വീണ് പതിനേഴോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. 33700 ചെറിയ വിഗ്രഹങ്ങളും 843 വന്‍ വിഗ്രഹങ്ങളുമാണ് കടലില്‍ ഒഴുക്കിക്കളഞ്ഞത്. എട്ട് ലക്ഷത്തിലധികം ചെറു വിഗ്രഹങ്ങളാണ് മഹാരാഷ്ര്ടയിലെ നദികളിലെത്തിച്ചേര്‍ന്നിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW